എന്താണ് നീല ചായ ?? (ശംഖുപുഷ്പം ചായ )…ഗുണങ്ങൾ എന്തൊക്കെ ??? (Butterfly Pea flower tea/Blue Pea tea)

ആരോഗ്യകരമായ  നീല ചായയുടെ പ്രചാരം വർധിക്കുന്നു. അനേകം ഗുണങ്ങളടങ്ങിയ  ഈ ചായ നമ്മുടെ നാട്ടിൻ പുറങ്ങളിൽ കണ്ടുവരുന്ന സുന്ദരിയായ ശംഖുപുഷ്പം കൊണ്ടുണ്ടാക്കുന്ന ചായയാണ്. അഴകും, ആരോഗ്യവും തരുന്നത്. എന്നാൽ  ഇപ്പോൾ അതിലെ ആന്റി  ഓക്സിഡന്റുകൾ തലച്ചോറിൻറെ പ്രവർത്തനങ്ങളെ  ത്വരിതപ്പെടുത്തുമെന്നും പഠനകൾ വ്യക്തമാക്കുന്നു.  ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കിന്നു എന്നതാണ് നീല ചായയുടെ ഏറ്റവും പ്രധാനപ്പെട്ട  ഗുണം. അകാലവാർദ്ധക്യത്തെ  തടയാനും  ശരീരത്തിലെത്തുന്ന  വിഷപദാർത്ഥങ്ങളെ പ്രതിരോധിക്കാനും  ഈ  ആന്റി ഓക്സിഡന്റുകൾക്ക് സാധിക്കും.  ഇതിൽ കാഫീൻ  അടകിയിട്ടില്ലാത്തത്  കൊണ്ടു രണ്ടോ മൂന്നോ കപ്പ് ചായ കഴിക്കാവുന്നതാണ്. നീല ചായ ചിലവു കുറഞ്ഞതും ഏല്ലാവർക്കും എളുപ്പം കഴിക്കാവുന്നതുമായ പാനീയമാണ്. 

നീലചായ  എങ്ങനെ  തയ്യാറാക്കാം …

നല്ല ശംഖുപുഷ്പം വെയിലത്ത് വെച്ച് ഉണക്കുക. പൂവ്  ചുരുളുന്നതു വരെ ഉണക്കുന്നതാണ് ഉത്തമം. ഒരു കപ്പ് വെള്ളം തിളപ്പിച്ചശേഷം ഉണങ്ങിയ നാലൊ അഞ്ചോ പൂക്കൾ അതിലിടുക. തീ അണച്ചതിന് ശേഷം രണ്ടു മിനിറ്റ് പൂക്കൾ കുതിരാൻ അനുവദിക്കുക. ശേഷം മിശ്രിതം അരിച്ചെടുത്തു പഞ്ചസാരയോ തേനോ ചേർത്ത് കഴിക്കാം. ഈ ദ്രാവകം  തണുപ്പിച്ച്  വെൽക്കം ഡ്രിങ്കായും ഉപയോഗിക്കാം. നീലച്ചായയിൽ അല്പം നാരങ്ങാനീര് ചേർത്തുനോക്കൂ . നാരങ്ങാനീരിൻറെ  അളവ് കൂടുന്നതിനനുസരിച്ച് ഇതിൻറെ നിറവും മാറും.  

അനേകം ഔഷധഗുണം അടങ്ങിയതാണ് നീലചായ. പല നിറത്തിലുള്ള  ശഖുപുഷ്പങ്ങൾ ഉണ്ടെങ്കിലും , മറ്റു നിറത്തിലുള്ള പുഷ്പങ്ങളെക്കാൾ  കൂടുതൽ  ഔഷധഗുണം വെള്ളനിറത്തിലുള്ളവയ്‌ക്കാണ്‌.  ജീവാംശമുള്ള  ഏതു മണ്ണിലും ഈ പുഷ്പങ്ങൾക്ക്  വളരാനാകും.  ശഖുപുഷ്പത്തിലെ വേരുകളിൽ ജീവിക്കുന്ന സൂക്ഷ്മ ജീവികൾക്ക് മണ്ണിലെ നൈട്രജന്റെ തോതും അതുവഴി ഫലപുഷ്‌ടിയും  വർദ്ദിപ്പിക്കാൻ സാദ്ദിക്കും. ആറു മാസം പ്രായമാകുമ്പോൾ ഇതിന്റെ ചെടി പൂവിട്ടു തുടങ്ങും. ഒരു വർഷം പ്രായമായ ചെടിയിൽനിന്ന്  കായകൾ ലഭിക്കും.

എല്ലാ ഭാഗവും ഔഷധഗുണങ്ങൾ ഉളളവയാണെങ്കിലും വേരുകൾക്ക്   ഗുണം കൂടും. ഒന്നര വർഷത്തിന് ശേഷം വേരുകൾ ശേഖരിക്കം. ഒന്നോ രണ്ടോ ചെടികൾ പിഴുതെടുക്കാതെ നിലനിർത്തിയാൽ അടുത്ത പ്രാവശ്യം ആവശ്യമായ വിത്തുകൾ ഇതിലൂടെ ശേഖരിക്കാം.  

ഭക്ഷണങ്ങൾക്ക് നിറം നൽകാൻ ഇവ ഉപയോഗിക്കുന്നതോടൊപ്പം, നീലച്ചായ പലതരത്തിലുളള രോഗങ്ങൾക്കും ഉപയോഗിക്കാം.  കാൻസർ, പ്രായമായവർക്കുണ്ടാകുന്ന  ഓർമ്മക്കുറവ് , ചെങ്കണ്ണ്, ബി പി എന്നീ രോഗങ്ങൾക്ക് ഉത്തമമാണ് നീലച്ചായ. സുന്ദര ചർമ്മത്തിനും മുടിയുടെ ആരോഗ്യത്തിനും ഗുണംചെയ്യും. അകാലവാർദ്ധക്യം തടയും , ദഹനത്തിന് നല്ലത്, വിഷാദരോഗങ്ങൾക്ക് , പ്രമേഹരോഗങ്ങൾക്ക് , ഗർഭദ്ധാരണം എന്നിവക്ക് ഗുണം ചെയ്യും.  തലച്ചോറിൻറെ ആരോഗ്യത്തിന് ,തലവേദനയ്ക്ക്, വയർകുറയ്ക്കാൻ, നിറം വർദ്ധിക്കാൻ , ചെറുപ്പം കാത്തുസൂക്ഷിക്കാൻ  എന്നിവയ്ക്കെല്ലാം നീലച്ചായ ഉത്തമമാണ്.

Leave a Reply

Your email address will not be published. Required fields are marked *