ഒരു യുഗത്തിന്റെ അവസാനം: ഫെറോക്ക് കോമൺവെൽത്ത് ടൈൽ ഫാക്ടറി അടച്ചു പൂട്ടൽ ഭീഷണിയിലോ?

വ്യവസായത്തിന്റെ കളിത്തൊട്ടിലായ ഫറോക്കിൽ ഇനി നൂറ്റാണ്ടുകൾ പഴക്കമുള്ള കമോൺവെൽത് ടൈൽ ഫാക്ടറി മാത്രം ബാക്കി. ഒരുകാലത്തു ഡസനിൽ അധികം ടൈൽ ഫാക്ടറികളും തടിമില്ലുകളും ഉണ്ടായിരുന്ന ഫറോക്കിൽ പലപ്പോഴായി പൂട്ടിയത് 17 ടൈൽ കമ്പനികൾ. ഇനി എല്ലാം ഓർമ്മ

പതിനായിരത്തോളം പേർക്ക് നേരിട്ടോ അല്ലാതെയോ ജോലി, സമൃദ്ധിയുടെ ഓണക്കാലം, ഇഎസ്ഐ ആശുപത്രി ആനുകൂല്യം, അഡ്വാൻസ് ശമ്പളം, ബോണസ്… ആ പഴയകാലം ഇനി ഉണ്ടാവില്ല. ബോ​ണ​സ് ഇ​ല്ല. അ​ഡ്വാ​ൻ​സ് ഇ​ല്ല. ജോ​ലി​യു​മി​ല്ല. മ​റ്റു പ​ല ജോ​ലി​ക​ളി​ൽ മു​ഴു​കി ഇ​നി ശി​ഷ്ട​കാ​ലം. ഓ​ട് നി​ർ​മാ​ണ​ത്തി​നു​വേ​ണ്ട ക​ളി​മ​ണ്ണി​ന് ക്ഷാ​മം നേ​രി​ട്ട​തോ​ടെ​യാ​ണ് വ്യ​വ​സാ​യം പ്രതി​സ​ന്ധി​യി​ലാ​യ​ത്.

1906 ൽ ചാലിയാർ പുഴയുടെ തീരത്താണ് കോമൺ വെയ്ൽത് ടൈൽ ഫാക്ടറി നിർമിച്ചത്. 1911 ൽ പ്രവർത്തനം ആരംഭിച്ചു, അന്നത്തെ ചരക്കു നീക്കം പ്രധാനമായും പുഴയേയും റെയിൽവേയെയും ആശ്രയികുന്നതിനാലാവാം ഫാക്ടറി ഇവിടെ തന്നെ നിർമിച്ചത്. ഫ​റോ​ക്ക്, ചെ​റു​വ​ണ്ണൂ​ർ, കൊ​ള​ത്ത​റ, പ​ന്തീ​രാ​ങ്കാ​വ്, കാ​രാ​ട്, ക​ട​ലു​ണ്ടി, രാ​മ​നാ​ട്ടു​ക​ര, വ​ള്ളി​ക്കു​ന്ന്, പ​ര​പ്പ​നങ്ങാ​ടി, ബേ​പ്പൂ​ർ എ​ന്നീ മേ​ഖ​ല​ക​ളി​ലെ വ​ലി​യൊ​രു ശ​ത​മാ​നം കു​ടും​ബ​ങ്ങ​ളു​ടെ​യും ദൈ​നം​ദി​ന ജീ​വി​ത​ത്തെ​ യാ​ണ് ഓ​ട് വ്യ​വ​സാ​യ​ത്തി​ന്റെ പി​റ​കോ​ട്ട​ടി ത​ള​ർ​ത്തി​യ​ത്.

കോമ്മൺവെൽത് ടൈൽ ഫാക്ടറിയിൽ മാത്രം 650 ൽ പരം സ്ഥിരം തൊഴിലാളികളും 200 ൽ പരം മറ്റു തൊഴിലാളികളും ഉണ്ടായിരുന്നു. ദിനംപ്രതി 50000 ഓടുകൾ നിർമിച്ചു എന്നാൽ ഇന്ന് അത് 20,000 ആയി കുറഞ്ഞു. പ്രധാന അസംസ്കൃത വസ്തുവായ കളിമണ്ണിന്റെ പ്രാദേശികമായ ലഭ്യത കുറഞ്ഞതാണ് പ്രധാന കാരണം.പക്ഷെ ഇന്നും ഈ ഫാക്ടറിയിൽ നിർമിക്കുന്ന ഓടുകൾക്ക് ആവശ്യക്കാർ ഏറെയാണ് എന്നത് ഇവിടുത്തെ ഗുണ നിലവാരത്തിൽ യാതൊരു വിട്ടു വീഴ്ചയും ചെയ്യാത്തതിന്റെന്റെ ഉത്തമ ഉദാഹരണമാണ്.

ജെർമൻ മിഷനറിയായ ബാസൽ മിഷനറിയുടെ മേൽനോട്ടത്തിൽ ജോർജ് പ്ളേബസ്റ് കളിമണ്ണിന്റെ വ്യാവസായിക ഉപയോഗളെ കുറിച്ച് നടത്തിയ പഠനങ്ങളാണ് ഇന്ത്യയിൽ റൂഫിങ് റിലീസിന് വഴിയൊരുക്കിയത്. ആഗോളതലത്തിൽ ഇത് മാന്ഗ്ലൂർ ടൈൽസ് എന്നാണ് അറിയപ്പെടുന്നത് . പുഴയേയും റെയിൽവേയെയും ആശ്രയിച്ചായിരുന്നു അന്നത്തെ ചരക്കു നീക്കം ബ്രീട്ടീ ഷ് ആധിപത്യ കാലത്താണ് ഇതിനു കോമ്മൺവെൽത് ട്രസ്റ്റ് ലിമിറ്റഡ് എന്ന പേര് വന്നത് പിന്നീടത് 1977 ഇൽ കോമ്മൺവെൽത് ഇന്ത്യ ട്രസ്റ്റ് ലിമിറ്റഡ് എന്നായി.

പ്രാദേശികമായി കളിമണ്ണ് ലഭിക്കാത്തതിനാൽ ഓടു വ്യവസായം പ്രതിസന്ധിയിലാണ് എങ്കിലും ഒരു നൂറ്റാണ്ടിന്റെ പഴക്കമുള്ള ഈ സ്ഥാപനം ഇന്നും അതേ പ്രൗഢിയിൽ ൽക്കുന്നത് ആശ്ചര്യമാണ്

Leave a Reply

Your email address will not be published. Required fields are marked *