കഞ്ഞിവ്വെളളം, ഒരു പിടി കടലപിണ്ണാക്ക് ,കുറച്ച്തൈര്,
ഇവ മൂന്നും ചേർക്കുക.
പുളിപ്പിക്കാൻ വെച്ച്, പിറ്റെ ദിവസം എടുക്കുക.
ഇത് കലക്കി ഒരു കപ്പിന്, പത്ത് കപ്പ് വെളളം എന്ന അളവിൽ
യോജിപ്പിച്ച് കറിവേപ്പിൻ തൈക്ക് ഒഴിച്ച് കൊടുക്കുക.
രണ്ടാമത്, വീട്ടിലെ
പച്ചക്കറി വെയ്സ്റ്റ് അരച്ച് കുഴമ്പ് രൂപത്തിലാക്കി ഒഴിച്ച് കൊടുക്കുക.
ഇവയെല്ലാം രണ്ടായ്ച്ച കൂടുമ്പോൾ ചെയ്താൽ മതി. മൂന്നാമത് കരിവേപ്പ്
നടുമ്പോൾ വേപ്പിന്പിണ്ണാക്ക്, തെയില വെയ്സ്റ്റ്, മുട്ടയുടെ തൊലി
പൊടിച്ചത് എന്നിവ കുഴച്ച് ഇട്ടുക്കൊടുക്കുക.
നാലാമത് ചാരം വെളളത്തിൽ
കലക്കി ഒഴിച്ച് കൊടുക്കുക. ഇങ്ങനെ മാസത്തിൽ ഒരിക്കൽ ചെയ്താൽ മതി.
കറിവേപ്പിലയുടെ ഗുണങ്ങൾ ഒരുപ്പാടുണ്ട്. വീട്ടിൽ വച്ചുപിടിപ്പിച്ച കറിവേപ്പിൻറെ ഇലകൾ മാത്രം
ഉപയോഗിക്കുക.