കുളളൻ കവുങ്ങ് (കുളളൻ മംഗള), അഥവാ ( Inter c mangala arecanut), വിത്തടക്ക പാകി മുളപ്പിക്കുന്ന രീതി, അതുപ്പോലെ, ഇവക്കുണ്ടാവ്വുന്ന, നാം കാണുന്ന, വളർച്ചയുടെ പ്രശ്നങ്ങൾക്കും , ഇലകളുടെ നിറ വ്യത്യാസത്തിനും ചില പരിഹാരം മാർഗ്ഗങ്ങൾ–
കുളളൻ കവുങ്ങ് , അഥവാ കുളളൻ മംഗള , നാം ഇന്ന് പൂന്തോട്ടങ്ങളിൽ അലങ്കാരത്തിനായും, അടക്കയുടെ ലഭ്യതയ്ക്കും മുളപ്പിച്ചു വരുന്നുണ്ട്. കുളളൻ കവുങ്ങ് മറ്റു കവുങ്ങുകളെ അപേക്ഷിച്ച് പെട്ടെന്ന് കായ്ക്കുന്നു എന്നത് ഒരു സവിഷേശതയാണ്. കുളളൻ കവുങ്ങ് , വിത്തടക്ക പാകി മുളപ്പിക്കുന്ന രീതി, ഇവക്ക് കാണുന്ന, വളർച്ചയുടെ പ്രശ്നങ്ങൾക്കും , ഇലകളുടെ നിറ വ്യത്യാസത്തിനും, ചില പരിഹാരം മാർഗ്ഗങ്ങൾ.
കുമ്മായം -200ഗ്രാം അല്ലെങ്കിൽ ഡോളൊമൈറ്റ് -200ഗ്രാം
ഇതിൽ ഏതെങ്കിലും ഒന്ന് ഒരോ കവുങ്ങിനും ഇടുക. പത്ത് ദിവസം കഴിയുമ്പോൾ മഗ്ന്നീഷ്യം 200ഗ്രാം ഓരോ കവുങ്ങിനും ഇട്ടു കൊടുക്കുക. പച്ചകക്കപൊടിച്ചതും ചേർക്കാം. വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം ഇങ്ങനെ ചെയ്യുന്നത് നല്ലത്താണ്.
ഈ ഇനം കവുങ്ങ് നടുമ്പോൾ ഫലഭുഷ്ടമായ മേൽ മണണും കുറച്ച് മണലും ചെറിയ അളവിൽ ചകിരിച്ചോറുമാണ് ഇടുന്നത്. കുറച്ച് ചാരവും, ചാണകവും കലക്കി ഇതിലേക്ക് ഒഴിക്കുക. ഇലകളുടെ രോഗങ്ങക്കും, പൂപ്പൽ മാറാനും ബോടോ മിക്ക്സ് നേർപ്പിച്ച് ഇടയ്ക്ക് (രണ്ടാഴ്ച്ചയിൽ ഒരിക്കൽ) ഇലകൾക്ക് തളിച്ച് കൊടുക്കുക. നല്ല വളർച്ച കാണും. ഇലകളുടെ നിറ വിത്യാസത്തിനും ഇതൊരു പരിഹാര മാർഗ്ഗമാണ്.
കുളളൻ കവുങ്ങുകളുടെ ആയുസ്സ് ഇരുപത് വർഷം വരെയാണ്. ഇവ നടുന്ന മണ്ണിൻറെ ph 6.7-7.5 വരെ ആകാം. രോഗകീടം, വളപ്രയോഗത്തിലൂടെ പരിഹരിക്കാം. ഇതിനായി ഡോളൊമൈറ്റ്, കുമ്മായം, പച്ചകക്കപൊടിച്ചതും ചേർക്കാം. ഇവയ്ക്ക് ആവശ്യമായ വളങ്ങൾ വർഷത്തിൽ മൂന്നോ നാലോ പ്രാവശ്യമായി നൽക്കുക.