കേരളത്തിൽ എവിടെയും നല്ല മധുരമുള്ള മുന്തിരി വിളയിക്കാം സംശയ വെണ്ട…
എന്റെ ടെറസ്സിൽ വിളവെടുക്കാറയ മുന്തിരി.9 മാസം മാത്രം പ്രായമായ വള്ളി ലോക്ക് ഡൗൺന്റെ തുടക്കത്തിൽ പ്രുണ് ചെയ്തു, വള്ളി വെറും 2.5 മീറ്റർ മാത്രമേ വളർന്നിരുന്നുള്ളു ചെറിയ ചട്ടിയിൽ ആയിരുന്നു വച്ചത്, അത് കൊണ്ട് വളർച്ച കുറവ് ആയിരുന്നു.പിന്നെ കായ പിടിക്കുമോ എന്ന് സംശയം ഉള്ളതുകൊണ്ട് വലിയ പരിചരണം ഒന്നും കൊടുത്തില്ല.സാധാരണ പ്രുണ് ചെയ്യുന്നത് പോലെ എല്ലാ ഇലയും കളഞ്ഞു പക്ഷേ ,ചെറിയ രണ്ടില മാത്രം ഉള്ള ബ്രാഞ്ച് കളഞ്ഞില്ല അതിന്റെ ഇലയും കളഞ്ഞില്ല, ഒരാഴ്ച കഴിഞ്ഞപ്പോൾ നിറയെ പൂക്കൾ, പ്രുണ് ചെയ്ത ശേഷം വന്ന ഇലകളുടെ കൂടെ എല്ലാം പൂക്കളും വന്നു ഏതാണ്ട് 12 കുലകൾ ഉണ്ടായി എല്ലാം കുല കളിലും കായ പിടിച്ചു. വള്ളി മുരടിച്ച് വളർത്തിയത്തിന് ശേഷം അണ് പ്രുണ് ചെയ്തത്, ഒരു മസാം വളവും വെള്ളവും കൊടുത്തില്ല അപ്പോൽ വളർച്ച മുരടിച്ചു നിൽക്കും, ഇങ്ങനെ ചെയ്യുന്നത് കൊണ്ട് പുഷ്പ്പിക്കൻ സഹായിക്കുന്ന ഹോർമോൺ ആർട്ടിഫിഷ്യൽ ആയിട്ട് ഉണ്ടാവുന്നു.പിന്നെ ചുറ്റിലും മുള്ള മണ്ണ് മാറ്റി സാധാരണ കൊടുക്കുന്ന പോടിങ് മിക്സ് എല്ലുപൊടി ചേർത്ത് ഇട്ടുകൊടുത്തു നന്നായി നനച്ചു. ഒരാഴ്ച കഴിഞ്ഞ് നിറയെ പൂക്കൾ. മുന്തിരി പഴ്തുത് വരുമ്പോൾ നന നിർത്തണം എന്നലെ മധുരം വേക്കു, പിന്നെ ഇ തൈ 50 രൂപക്ക് റോഡ് സൈഡിൽ വച്ചു വിൽക്കുന്ന ഒരു ചേട്ടനോട് ആയിരുന്നു വാങ്ങിച്ചത്, അത് കൊണ്ട് ഇത് ഏതു ഇനമാണെന്ന് അറിയില്ല, മണ്ണുത്തി നിന്നും കൊണ്ടുവന്നത് എന്നാണ് ചേട്ടൻ പറഞ്ഞത്.എന്റെ അഭിപ്രായത്തിൽ വലിയ പരിചരണം ഒന്നും ആവശ്യമില്ലാതെ ചെടിയാണ് മുന്തിരി ആർക്കും എവിെയും വളർത്താം, വലിയ കീട ആക്രമണം ഒന്നും ഇല്ല. വള പ്രയോഗം മാസത്തിൽ ഒരിക്കൽ കടല പിണ്ണാക്ക് പുളിപ്പിച്ച ലായനി ഒഴിച്ചു കൊടുത്തു.
പ്രുണിങ്ങ് മാത്രം സമയത്ത് ചെയ്തു കൊടുക്കേണം.
സ്ഥലം : ചന്തവിള, തിരുവനന്തപുരം