കോവയ്ക്ക പ്രകൃതി നല്‍കുന്ന ഇന്‍സുലിന്‍…

വള്ളിച്ചെടി പോലെ പടര്‍ന്നുപിടിക്കുന്ന ഈ സസ്യം ആരോഗ്യത്തിന് മികച്ച ഗുണം നല്‍കും. പ്രമേഹരോഗികള്‍ക്ക് നിര്‍ദ്ദേശിക്കുന്ന ഏറ്റവും മികച്ച ഭക്ഷണമാണിത്. ആര്‍ക്കും വീട്ടുവളപ്പില്‍ ഇത് നിഷ്പ്രയാസം വളര്‍ത്താന്‍ കഴിയും. കീടങ്ങളൊന്നും തന്നെ ഈ ചെടിയെ ആക്രമിക്കില്ല എന്നൊരു പ്രത്യേകതയുമുണ്ട്.

കൊക്ക ഗ്രാൻഡിസ് എന്നാണ് ഇതിൻറെ ശാസ്ത്രീയനാമം . ഇംഗ്ലീഷിൽ Ivygourd എന്നുമാണ് അറിയപ്പെടുന്നത്.

കോവയ്ക്ക പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ ഒരു ഇന്‍സുലിനാണെന്ന് പറയാം. കോവയ്ക്കയുടെ ഇലയ്ക്കും ഔഷധ ഗുണമുണ്ട്. വയറിളക്കം,സോറിയാസിസ്, പ്രമേഹം, മലക്കെട്ട് തുടങ്ങി പല രോഗങ്ങള്‍ക്കും മരുന്നായി ഉപയോഗിക്കാം.

  1. കോവയ്ക്ക നിത്യവും കഴിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.

2. ഹൃദയത്തെ രോഗത്തില്‍ നിന്നും സംരക്ഷിക്കാനും ഹൃദയാരോഗ്യത്തിനും കോവയ്ക്ക കഴിക്കുക.

3. കോവയ്ക്ക കഴിച്ച് തലച്ചോറിന്റെ ആരോഗ്യം കാക്കാം.

4. വൃക്കയുടെ ശരിയായ പ്രവര്‍ത്തനത്തിനും കോവയ്ക്ക സഹായിക്കും.

5. ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനും കഴിവുണ്ട് കോവയ്ക്കയ്ക്ക്.

6. പോഷകങ്ങളുടെ ഒരു കലവറതന്നെയാണ് കോവയ്ക്ക. ഇത് ശരീരത്തിന് കുളിര്‍മ നല്‍കുകയും ചെയ്യും. കോവയ്ക്ക പച്ചയ്ക്കും കഴിക്കാം.

7. ഒരു പ്രമേഹരോഗി ദിവസവും 100 ഗ്രാം കോവയ്ക്ക കഴിക്കുകയാണെങ്കില്‍ പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാനും നശിച്ചുക്കൊണ്ടിരിക്കുന്ന കോശങ്ങളെ പുനര്‍നിര്‍മ്മിക്കാനും കഴിയും.

8. പ്രമേഹം കുറയ്ക്കാന്‍ കഴിവുള്ളതാണ്. പ്രമേഹ രോഗികള്‍ക്ക് നിര്‍ദ്ദേശിക്കാവുന്ന മികച്ച ഭക്ഷണമാണ് കോവയ്ക്ക.

9. കോവയ്ക്ക ഉണക്കിപ്പൊടിച്ച് നിത്യവും രണ്ട് നേരം ചൂടുവെള്ളത്തില്‍ കഴിക്കുന്നത് നല്ലതാണ്.

10. കോവയ്ക്കയുടെ ഇല വേവിച്ച് ഉണക്കി പൊടിയാക്കി മൂന്നു നേരം ചൂടുവെള്ളത്തില്‍ കഴിക്കുന്നത് സോറിയാസിസ് രോഗികള്‍ക്ക് ആശ്വാസം നല്‍കും.

11. കോവയ്ക്കയുടെ നീര് വയറിളക്കത്തിന് മികച്ച മരുന്നാണ്.

12. മലക്കെട്ട് മാറ്റാനും കോവയ്ക്കയുടെ നീര് കുടിക്കാം.

13. കോവയ്ക്കയുടെ വിത്ത്, ഇല, തണ്ട് എന്നിവ കഴിക്കാവുന്നതാണ്. ഇതിന്റെ വേര് ഔഷധമായും ഉപയോഗിക്കുന്നുണ്ട്.

14. ശരീരത്തിനാവശ്യമായ വൈറ്റമിന്‍, ആന്റിയോക്‌സിഡന്റുകള്‍, മാംസ്യം, അന്നജം, നാരുകള്‍,പ്രോട്ടീന്‍ എന്നിവകൊണ്ട് സമ്പുഷ്ടമാണ് കോവയ്ക്ക.

15. ആന്റിയോക്‌സിഡന്റുകള്‍, ബീറ്റാകരോട്ടിന്‍ എന്നിവയുടെ സ്‌ത്രോസ്സായതിനാല്‍ കരളിന്റെയും സ്വേദഗ്രന്ഥികളുടെയും ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കും.

16. ഭക്ഷണത്തില്‍ കോവയ്ക്ക ഉള്‍പ്പെടുത്തുകയാണെങ്കില്‍ ദഹനശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

കോവലിൽ(കോവയ്ക്ക) വിളവ് എങ്ങനെ മെച്ചപ്പെടുത്താം?

വർഷം മുഴുവൻ കായ് ഫലം തരുന്നുവെന്നതും ഇതിൻറെ മറ്റൊരു പ്രത്യേകതയാണ് .വീട്ടിലെ ടെറസുകളിലും വളർത്താൻ അനുവയോജ്യമായതിനാൽ ,നഗരവാസികൾക്കും കോവൽ കൃഷി ചെയ്യാൻ എളുപ്പമാണെന്ന് പറയാം. മികച്ചതും രോഗപ്രതിരോധ ശേഷിയുള്ളതുമായ വിളവ് ലഭിക്കുന്നതിന്  കോവൽ കൃഷിയിൽ ചെയ്യേണ്ട നുറുങ്ങു വിദ്യകളാണ് താഴെ പരിചയപ്പെടുത്തുന്നത്.

1 . കഞ്ഞിവെള്ളവും ചാരവും കോവലിനും  ചാരം പ്രയോജനപ്പെടുന്നു . കഞ്ഞിവെള്ളവും ചാരവും കൂട്ടിച്ചേർത്ത മിശ്രിതലായനിയാണ് ഇതിനു ഉപയോഗിക്കുന്നത് .തടം ചെറുതായി ഇളക്കി കൊടുത്ത ശേഷം ഈ ലായനി കോവലിന്റെ തടത്തിൽ ഒഴിച്ചുക്കൊടുക്കുക ,വിള എളുപ്പം കായ്ക്കാൻ സഹായിക്കുന്നു. 

2 . തലപ്പ് നുള്ളികളയുക . മറ്റ് മിക്ക വിളകളും കായ്ക്കാതെ നിൽക്കുമ്പോൾ ചെയ്യുന്ന മാർഗം കോവലിനും പരീക്ഷിക്കാവുന്നതാണ്. കോവലിന്റെ തലപ്പുകൾ ഇടയ്ക്ക് നുള്ളിക്കളയുക. ഇത് പുതിയ തളിരുകൾ വരുന്നതിനും കോവൽ പൂത്ത് കായ്ക്കുന്നതിനും സഹായിക്കുന്നു.

3 .മീൻ കഴുകുന്ന വെള്ളം മീൻ കഴുകിയ വെള്ളം കോവലിന്റെ ചുവട്ടിലൊഴിക്കാം. കോവലിൽ പ്രയോഗിക്കാവുന്ന മികച്ച വളപ്രയോഗമാണിത്.കൂടാതെ , ഫിഷ് അമിനോ നേർപ്പിച്ച് തടത്തിലൊഴിച്ച് കൊടുക്കുന്നതിലൂടെ കായ്ക്കാൻ വൈകുന്ന കോവലിന് ഉപയോഗപ്രദമായിരിക്കും .

4 .സൂര്യപ്രകാശം കോവലിന് ആവശ്യമായ സൂര്യപ്രകാശമുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇതിനായി  കോവൽ നടുമ്പോൾ  സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തന്നെ തെരഞ്ഞെടുക്കണം.

5 . ഫോസ്ഫറസും  സൂക്ഷ്മ മൂലകങ്ങളും കോവലിനു  ഫോസ്ഫറസ് വളമായ എല്ലുപൊടി നൽകുന്നത് നല്ലതാണ്‌ .കോവൽ നടുന്ന സമയത്തും, തടത്തിലും എല്ലുപൊടി ചേർത്തു കൊടുക്കാവുന്നതാണ്. കൃത്യസമയത്ത് പൂവിട്ട് കായ്ക്കുന്നതിന് സൂക്ഷ്മ മൂലകങ്ങൾ അടങ്ങിയ വളങ്ങൾ നൽകണം.  ഇടയ്ക്കിടെ കോവലിന്റെ തടം ഇളക്കി കൊടുക്കുന്നതും വളം വിതറുന്നതും, വിള കായ്ക്കാൻ സഹായിക്കുന്നു. അതുപോലെ കോവലിന് ശരിയായ സമയത്ത് തന്നെ വളപ്രയോഗം നടത്തണം. കോവൽ കായ്ച്ചു കഴിഞ്ഞാലും വളപ്രയോഗം ആവശ്യമാണ്. മൂന്നു മാസത്തിൽ ഒരിക്കൽ തടത്തിൽ നീറ്റുകക്ക പൊടിച്ച് വിതറാം.

6 .കീടങ്ങളെ പ്രതിരോധിക്കാം തണ്ട് തുരപ്പൻ, കായ് തുരപ്പൻ, പോലുളള കീടങ്ങളാണ് കോവലിനെ ആക്രമിക്കുന്ന പ്രധാന കീടങ്ങൾ.  ബിവേറിയ ബസിയാന എന്ന മിത്ര കുമിൾനാശിനിയാണ് ഈ കീടങ്ങൾക്കെതിരെയുള്ള ഫലപ്രദമായ ഉപായം. ചെടിയുടെ തണ്ടിലും ഇലകളിലും ഇത് തളിയ്ക്കാവുന്നതാണ്.











Leave a Reply

Your email address will not be published. Required fields are marked *