ഗുണത്തിൽ കേമൻ …’വ്ളാത്താങ്കര ചീര’ (പട്ട് ചീര) (സിന്ദൂര ചീര)

തിരുവനന്തപുരം വ്ളാത്താങ്കര  കാർഷിക  ഗ്രാമത്തിലാണ്  വ്ളാത്താങ്കര  ചീര  ക്യഷി ചെയ്യുന്നത്. വ്ളാത്താങ്കരഗ്രാമം ഇപ്പോൾ  ഈ ചീരയുടെ  പേരിലാണ് അറിയപ്പെടുന്നത്. നല്ല തെളിച്ചമുള്ള ചുവപ്പ് നിറമാണ് ഈ ചീരയ്ക്ക്. ദീർഘകാലം  വിളവ്  ഉള്ളതിനാൽ,  ആദായം ഉണ്ടാകും എന്നത് ഇതിൻറെ സവിശേഷതയാണ്. മുറിക്കുന്നതനുസരിച്ച് കൂടുതൽ  ശാഖകളുണ്ടായി, ഏകദ്ദേശം ഒരു വർഷത്തോളം വിളവ് എടുക്കാൻ  സാദ്ദിക്കും.

ഈ  ചീരകൾക്ക് പ്രതിരോധശേഷി കൂടുതലാണ്. ഇവ ഇലപ്പുള്ളിരോഗം തരണം ചെയ്യും. മുപ്പത് ദിവസത്തിനകം വിളവെടുക്കാം. തീക്ഷണമായ ചുവപ്പ് നിറമാണ് ഇവയ്ക്ക്. കഴിക്കാൻ  നല്ല രുചിയാണ് എന്നതും ഒരു പ്രത്യേകതയാണ്. കാർഷിക വികസന കർഷകക്ഷേമ  വകുപ്പ്  നടപ്പിലാക്കുന്ന ‘ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം’ പദ്ധതി പ്രകാരം പരമ്പരാഗത വിത്തിനങ്ങൾ സംരക്ഷിക്കുന്ന ഭാഗമായി സംസ്ഥാനത്തുടനീളം വ്ളാത്താങ്കര ചീരകൃഷി വ്യാപിപ്പിക്കുകയാണ്.

വാഴയ്ക്ക് ഇടവിളയായിട്ടാണ്  കൂടുതലും ഇവ കൃഷി  ചെയ്യുന്നത്. പോഷകഗുണം ഏറെ ഉള്ളവയാണിത്. മറ്റ് ചീരകളെപ്പോലെ ധാതു ലവണങ്ങളും ഈ ചീരയിൽ  അടങ്ങിയിട്ടുണ്ട്. രോഗപ്രധിരോധശേഷിക്ക്  ആവശ്യമായ  എല്ലാ മിനറൽസും, പ്രോടീൻസും,  ഈ ചീരയിൽ അടങ്ങിയിട്ടുണ്ട്. നാടിൻറെ മണ്ണ്, കാലാവസ്ഥ എന്നിവ ഈ കൃഷിയ്ക്ക് അനുയോജ്യമായാൽ വിളവ് മെച്ചപ്പെടും.  വ്ളാത്താങ്കര  ഗ്രാമത്തിലെ കാലാവസ്ഥ  ഈ ചീരയുടെ കൃഷിക്ക് ഏറെ  ഗുണം ചെയ്യുന്നു. വിറ്റാമിൻ ‘എ’, ‘ബി’, ’സി’, ’കെ’, എന്നിവ  ധാരാളം അടങ്ങിയിട്ടുണ്ട്, ഈ ചീരയിൽ.

കോഴിവളം,  എല്ലുപൊടി,  വേപ്പിൻപിണ്ണാക്ക്, കടലപ്പിണ്ണാക്ക്,  എന്നിവയാണ് വളമായി  നൽക്കുന്നത് നാര് അടങ്ങിയിരിക്കുന്നതിനാൽ ദഹനത്തിന് വളരെ  നല്ലതാണ്. കാൻസറിനെ  ചെറുക്കാൻ  ഇതിലെ  ആന്റിഓക്സിഡന്റുകൾ  വളരെ  ഗുണംചെയ്യുന്നു. പ്രമേഹരോഗത്തിനു നല്ലതാണ്. ഇതിൻറെ  ആകർഷകമായ  ചുവപ്പ്  നിറമാണ് ഇതിനെ ‘സിന്ദൂര ചീര’  എന്ന പേര് വരാൻ കാരണം.     വിളർച്ചക്ക് ആഴ്ചയിൽ  മൂന്ന് ദിവസം കഴിക്കുന്നത് വളരെ ഗുണം ചെയ്യും. ശരീര വേദന,  തലവേദന,  മൈഗ്രേൻ,  എല്ല് വേദന,  ജോയിൻറ് വേദന എന്നിവക്ക്  നല്ലതാണ്. ഇതിൽ അടങ്ങിയിട്ടുള്ള കാൽസ്യം എല്ല്, പല്ല് ഇവക്കെല്ലാം നല്ലതാണ്.

മിനെറൽസ്‌, പ്രോടീൻസ് എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ധാരാളം ഔഷധ ഗുണമുള്ളവയുമാണ് ഈ ഇനം ചീര.

Leave a Reply

Your email address will not be published. Required fields are marked *