“ചക്കയുടെ ഗുണങ്ങളെ പരിചയപ്പെടാം”

ചക്കകൊണ്ട് പലവിധത്തിലുള്ള ആരോഗ്യ ഗുണങ്ങളുണ്ട്. ചക്കയുടെ ഗുണങ്ങൾ പറഞ്ഞാൽ തീരില്ല. ചക്കകൊണ്ട് എല്ലാവിധ ആരോഗ്യപ്രശ്നങ്ങൾക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്.

ഒരു കപ്പു ചക്കയിൽ ഏകദ്ദേശം 155 കിലോ കലോറി ഊർജ്ജം അടങ്ങിയിരിക്കുന്നു. വിറ്റമിൻ ‘എ’ യുടെയും ,’ സി ‘ യുടെയും കലവറയാണ് ചക്ക. തയാമിൻ , റിബോഫ്ളാവിൻ, നിയാസിൻ, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുള്ള മറ്റൊരു പഴവും കുറവാണ്. അയേൺ, പൊട്ടാസിയം, കാൽസ്യം, സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, സെലീനിയം തുടങ്ങിയ ധാരാളം ധാതുക്കൾ അടങ്ങിയിട്ടുണ്ട് ചക്കയിൽ . ചക്കയിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾക്ക് ആന്റീ- കാൻസർ, ആന്റീ-ഏജിങ്, ആന്റീ-അൾസറേറ്റിവ് ഗുണങ്ങളുണ്ട്. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ള ചക്ക, ഹൃദയ പ്രശ്നങ്ങൾ ഉള്ളവർക്ക് വളരെ നല്ലതാണെന്ന് തെളിങ്ങിട്ടുണ്ട്. ചക്കയിലെ പൊട്ടാസിയം ‘ ബി പി ‘ കുറക്കാൻ നല്ലതാണ്. കൊളെസ്ട്രോൾ കുറയ്ക്കുന്ന കാര്യത്തിൽ ചക്കയ്ക്കുള്ള പങ്ക് വളരെ വലുതാണ്. ശരീരത്തിലെ ചീത്ത കൊളെസ്ട്രോൾ കുറയ്ക്കാനും, നല്ല കൊളെസ്ട്രോൾ വർദ്ധിപ്പിക്കാനും ചക്ക കഴിക്കുക. ഇരുമ്പ് ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് വിളർച്ച മാറാനും രക്തപ്രവാഹം ശരിയായ രീതിയിൽ ആക്കുന്നതിനും സഹായിക്കും.

ആസ്ത്മ രോഗികൾക്ക് നല്ലൊരു മരുന്ന് കൂടിയാണ് ചക്ക. തൈറോയ്ഡ് പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് നല്ലതാണ്. ഹോർമോൺ പ്രവർത്തനം ശരിയായ രീതിയിൽ നടക്കുന്നതിന് ചക്ക സഹായിക്കും. ഇതിൽ ധാരാളം മഗ്‌നീഷ്യവും, കാൽസിയവും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ബലമുള്ളതാക്കാൻ സഹായിക്കും. പ്രത്യേകിച്ച് കുട്ടികൾക്ക് ചക്ക നൽകുന്നത് എല്ലുകൾ ബലമുള്ളതാക്കാൻ സഹായിക്കും. പ്രമേഹ രോഗികൾ ചക്ക കഴിക്കരുതെന്ന് പറയാറുണ്ട്. പ്രമേഹ രോഗികൾക്ക് പച്ച ചക്ക കൊണ്ടുള്ള പുഴുക്ക് കഴിക്കാം. പച്ച ചക്കയിൽ പഴുത്തതിന്റെ അഞ്ചിൽ ഒന്ന് പഞ്ചസാര മാത്രമേയുള്ളൂ.

ചക്കപുഴുക്ക്

ചക്ക കഴിക്കുന്നത് എല്ലു തേയ്മാനം പോലുള്ള രോഗങ്ങൾക്ക് നല്ലൊരു പരിഹാരം കൂടിയാണ്. ഇതിൽ അടങ്ങിട്ടുള്ള വിറ്റാമിന് ‘ സി ‘ കണ്ണുകൾക്കുള്ള പരിരക്ഷ ഉറപ്പ് വരുത്തുന്നു. ‘ നൈറ്റ് ബ്ലൈൻഡ്‌നെസ്സ് ‘ പോലുള്ള രോഗങ്ങൾക്ക് ഒരു പരിഹാരം കൂടിയാണിത്. ചക്കക്ക് മധുരം നൽകുന്നത് ‘ സുക്രോസ് ‘ , ‘ ഫ്രൂക്ടോസ് ‘ , എന്നിവയാണ്. ഇവ വളരെ വേഗം ശരീരത്തിന് ഊർജ്ജം നൽകും. ചർമ്മ ത്തിന് മൃദുത്വം നൽകാനും നല്ലതാണ് ചക്ക. ഇവയിലെ വിറ്റാമിന് ‘ എ ‘ ആണ് ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്നത്. നാരുകൾ അടങ്ങിയത് കൊണ്ട് മലബന്ധം തടയാനും ചക്ക സഹായിക്കും. ബാക്ടീരിയ കാരണമുണ്ടാകുന്ന രോഗങ്ങൾ ചെറുക്കാനും ചക്കക്ക് കഴിയും. ധാരാളം നാരുകൾ അടങ്ങിയതിനാൽ ദഹനം ശക്‌തിപ്പെടുത്താൻ ചക്കക്ക് കഴിയും.കാൻസർ രോഗികൾക്ക് ചക്ക വളരെ നല്ലതാണ്. ചക്കയിലുള്ള ‘ ലിഗിനൻറ്സ് ‘ എന്ന പോളി ന്യൂട്രിയൻറുകൾ , കാൻസറിന് കാരണമാകുന്ന പോളി ന്യൂട്രിയൻറുകളെ തടയും. ധാരാളം കോപ്പർ ഉള്ളതിനാൽ , തൈറോയ്ഡ് രോഗമുള്ളവർ ചക്ക കഴിക്കുന്നത് വളരെ നല്ലതാണ്. ചക്ക കൊണ്ട് രുചികരമായ എത്രയെത്രയിനം വിഭവങ്ങൾ ഉണ്ടാക്കുന്നു. ചക്ക കൊണ്ടുള്ള തോരൻ , പായസം , മിഠായികൾ എന്നിവ വളരെ രുചിപ്രഥമാണ്. ചക്കകൊണ്ടുള്ള വിഭവങ്ങൾക്ക് വിദ്ദേശത്ത് വലിയ പ്രാധാന്യമാണ്.

ഇത്രയും ഗുണമുള്ള ചക്ക വീട്ടിൽതന്നെ നട്ടുവളർത്താൻ ശ്രദ്ധിക്കുക. ചക്കയ്ക്കുള്ള വളപ്രയോഗങ്ങൾ, പുല്ല്, ചാണകം, ചാരം എന്നിവയാണ്. സൂര്യപ്രകാശവും, വെള്ളവും ചക്കയ്ക്ക് ധാരാളമായി ലഭിക്കുന്ന സ്ഥലങ്ങളിൽ നട്ടുവളർത്തുക. യുവ തലമുറയെ ചക്കയുടെ ഗുണങ്ങൾ മനസ്സിലാക്കിക്കുക. അവരെ ചക്ക കഴിക്കാൻ ശീലിപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *