സ്വന്തമായി കൃഷി ചെയ്തു ഭക്ഷിക്കുന്നതു നിരവധി ആരോഗ്യ, പാരിസ്ഥിതിക, സാമ്പത്തിക പ്രശ്നങ്ങൾക്കുള്ള ലളിതമായ ഒരു പരിഹാരമാണ്. ഒരൊറ്റ തക്കാളി ചെടിയൊ വലിയ അടുക്കള തോട്ടമൊ ഏതുമയികൊള്ളട്ടെ അതു വീട്ടില്‍ ഉണ്ടെങ്കില്‍ നമ്മുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും വളരെ ഏറെ ഗുണം ചെയ്യും.
പ്രാദേശികമായി വളർത്തുന്ന പച്ചക്കറികൾ കര്‍ഷകരില്‍ നിന്നൊ വ്യപരികളില്‍ നിന്നൊ വാങ്ങുന്നത് നമ്മുടെ പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണ്, എന്നാൽ നമ്മള്‍ സ്വന്തമയി കൃഷി ചെയ്യുന്നതു അതിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നു.
ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും കൊറോണയുടെ വരവുമെല്ലാം വീടുകളില്‍ കൃഷി ചെയ്യുന്നതിന്‍റെ പ്രധാന്യം വളരെ എറെ വര്‍ധിപ്പിക്കുന്നു
സ്വന്തമായി കൃഷി ചെയ്തു ഭക്ഷിക്കുന്നതു നിരവധി ഗുണങ്ങളില്‍ ചിലതു തഴെ കൊടുത്തിരിക്കുന്നു:
- കൂടുതൽ ശുദ്ധവും പോഷകഗുണമുള്ളതുമായ പഴങ്ങളും പച്ചക്കറികളും കഴിക്കാൻ സഹായിക്കുന്നു
ഇന്നു കടകളില്‍ ലഭ്യമവുന്ന പഴങ്ങളും പച്ചക്കറികളില്‍ ഭൂരിഭഗവും അന്യ സംസ്ഥാനങ്ങളില്‍ നിന്നു ഇറക്കുമതി ചെയ്തതൊ, വ്യവസയിക അടിസ്താനതില്‍ ഉല്‍പതിപ്പിചതൊ ആയിരിക്കും. വിളവെടുപ്പിനു ശേഷവും കൂടുതൽ ഉലപ്പാതനത്തിനു വേണ്ടി ഉപയോഗിച്ച രാസവളങ്ങളുടെയും കീടനാശിനികളുടെയും അംശങ്ങള്‍ ഇങ്ങനെ വില്‍ക്കപ്പടുന്ന പഴങ്ങളിലും പച്ചക്കറികളിലും നിലനില്‍ക്കുന്നു. വേണ്ടരീതിയില്‍ വൃത്തിയക്കാതെ കഴിക്കുന്ന ഇങ്ങനെയുള്ള ഭക്ഷണങ്ങള്‍ കലക്രമേണ ക്യന്സര്‍ പൊലുള്ള മരകമായ രോഗങ്ങക്കു കാരണമാവന്നു.
നമ്മുടെ ഭക്ഷണത്തിന്റെ 20% പച്ചക്കറികളാണ്. വർഷങ്ങളായി നടത്തിയ പഠനങ്ങൾ കാണിക്കുന്നത് ഒരൂ സധാരണക്കാരന്‍ ദിവസേന കഴിക്കുന്ന 200 ഗ്രാമിൽ കൂടുതൽ പച്ചക്കറികളില്‍ 40 മാരകമായ രാസ കീടനാശിനികളുടെ ഒരൂ മിശ്രിതമാണു അടങ്ങിയിരിക്കുന്നു എന്നാണു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് നമുക്കു ലഭിക്കുന്ന 50-60% പച്ചക്കറികളും കീടനാശിനികളാൽ മലിനീകരിക്കപ്പെടുന്നു.
നമ്മള്‍ സ്വന്ത്മായി വീട്ടില്‍ കൃഷി ചെയ്യുമ്പോള്‍ വലരെ ഫ്രെഷ് അയിട്ടുള്ള പഴങ്ങളും പച്ചക്കറികലും നമുക്കു ലഭിക്കുന്നു പൂര്‍ണമയി വളര്‍ച്ച എത്തിയ പച്ചക്കറികല്‍ തോട്ടത്തില്‍ നിന്നു നേരിട്ടൂ പറിക്കുന്നതിലൂടെ ഫ്രെഷ്നെസ്സും വിറ്റമിന്സും നഷ്ട്പ്പെടാതെ, വിസ്വാസ്യതയോടെ നമുക്കു ഭക്ഷിക്കാന്‍ സധിക്കുന്നു.
- വീട്ടു ചിലവു ചുരുക്കാം
സ്വന്തമായി കൃഷി ചെയ്യുന്നതിന്‍റെ ഏറ്റവും വലിയ ഗുണം എന്നതു അതു നിങ്ങളുടെ പണം ലാഭിക്കും എന്നുള്ളതു തന്നെ ആണു. ഒരു ഒറ്റ തക്കളിക്കു ഒരുപാക്കെറ്റ് തക്കളി വിത്തിനെക്കളും വിലയുണ്ട്, വാങ്ങാനും മറ്റും പോവനുള്ള പെട്രോളിന്‍റെ ചിലവുകൂടെ കൂട്ടിയാല്‍ അതു വീണ്ടും കൂടും. ഇതെല്ലാം കൊണ്ടുതന്നെ, ഭക്ഷണച്ചെലവ് കണക്കിലെടുക്കുമ്പോൾ, നിങ്ങളുടെ പലചരക്ക് ബിൽ വെട്ടിക്കുറയ്ക്കുന്നതിനുള്ള ഏറ്റവും ആകർഷകമായ ഒരു ഓപ്ഷനായി പച്ചക്കറികൃഷി മാറിയേക്കാം.
വിപണിയിൽ നല്ല ഡിമാന്‍റും വിലയുമുള്ള പച്ചക്കറികളോ, പഴങ്ങളൊ ചെടികളൊ ആണു നിങ്ങൾ വളര്‍ത്തുന്നതെങ്കിൽ നിങ്ങളുടെ തോട്ടം ചിലവു ചുരുക്കലിനെക്കള്‍ ഉപരി ഒരു നല്ല വരുമാന മര്‍ഗ്ഗമായി മറാം
- കൃഷി ഒരു നല്ല വ്യയമവും മനസിക സമ്മര്‍ധം കുറക്കാന്‍ സഹയകവുമാണു
മടി പിടിച്ചിരുന്നാൽ ആരോഗ്യം ക്ഷയിക്കും.അടുക്കള കൃഷി ഒരു ശാരീരിക പ്രവർത്തനമാണ്, കളകൾ വലിക്കുക, നടുക, കുഴിക്കുക എന്നിവ മണിക്കൂറിൽ 400 കലോറി വരെ ബേണ്‍ ചെയ്യാം. ഇതു നമ്മുടെ മാന്സികവും ശാരീരികവുമായ ആരോഗ്യം നിലനിര്‍ത്താന്‍ സഹയകമവുന്നതുപോലെതന്നെ, പ്രകൃതിയോടുള്ള അടുത്തിടപിഴകല്‍ നമ്മുടെ പ്രതിരോധശേഷിയും വളരെയധികം വര്‍ധിപ്പിക്കുന്നു.
- പരിസ്ഥിതി സംരക്ഷണം
ഉൽപന്നങ്ങളുടെ ദീർഘദൂര ഗതാഗതം പെട്രോളിനെയും ഡീസലിനെയും വളരെയധികം ആശ്രയിക്കുന്നു. നിങ്ങള്‍ സ്വന്തമായി കൃഷി ചെയ്യുന്നതു പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന ഈ ഗതാഗതത്തെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിക്കും. കൂടാതെ, കൃഷി ചെയ്യുന്നതിലൂടെ, പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന രാസവസ്തുക്കളോ കീടനാശിനികളോ നിങ്ങൾ ഉപയോഗിക്കുന്നില്ല