കൊറോണ വൈറസ് വ്യാപിക്കുന്ന അവസരത്തിൽ FSSAI. ജനങ്ങളുടെ സുരക്ഷാ കണക്കാക്കി മുന്നോട്ട് വച്ചിരിക്കുന്നത് 5 നിർദ്ദേശങ്ങൾ ആണ്. വളരെ അധികം ആളുകൾ സോപ്പ് , ഡിറ്റര്ജന്റ് , സാനിറ്റൈസർ മുതലായവ ഉപയോഗിച്ച് പച്ചക്കറികളും പഴങ്ങളും കഴുകി വൃത്തിയാക്കിയാണ് ഇപ്പോൾ ഉപയോഗിക്കാറ്. കൊറോണ വൈറസ് ഭക്ഷണത്തിലൂടെ പകരും എന്ന് ലോകത്തിൽ എവിടെയും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല . നമ്മൾ കഴിക്കുന്ന ഭൂരിഭാഗം പച്ചക്കറികളും പാകം ചെയ്തതിനു ശേഷമായത്കൊണ്ട് അതിലെ ഒട്ടുമിക്ക വൈറസുകളും നശിക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാൽ കൂടി പഴങ്ങളുടെയും പച്ചക്കറികളുടെയും തൊലിയിൽ കൂടി നമ്മളിലേക് എത്തുവാൻ സാധയത ഉള്ള വൈറസുകളെ നമുക്ക് ശ്രദ്ധയോടുകൂടി കൈകാര്യം ചെയ്യാം. FSSAI നമ്മുടെ ജാഗ്രത കൂട്ടുവാൻ വേണ്ടിയാണു നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിരിക്കുന്നത് .
1. ആദ്യത്തെ നിർദ്ദേശം നമ്മൾ മേടിച്ചുകൊണ്ടുവരുന്ന പഴങ്ങളും പച്ചക്കറികളും കഴിയുന്നത്ര നേരം വേർപെടുത്തി ആരും സ്പർശിക്കാതെ സൂക്ഷിക്കുക എന്നതാണ്. ഉപയോഗിക്കേണ്ട സമയം ആകുമ്പോൾ മാത്രം അവ യഥാസ്ഥാനത്തു നിന്ന് എടുക്കുന്നതിലൂടെ വൈറസ് പകരുന്നത് നമുക്ക് തടയാം.
2. പഴങ്ങളും പച്ചക്കറികളും ചെറു ചൂട് വെള്ളത്തിൽ കഴുകിയശേഷം തൊലികളഞ്ഞു ഉപയ്ഗിക്കുന്നത് ആണ് നല്ലത്. ആവശ്യം എങ്കിൽ 50ppm ക്ലോറിൻ ചെറു ചൂടുവെള്ളത്തിൽ ലയിപ്പിച്ചു അതിൽ പഴങ്ങളും പച്ചക്കറികളും കുറച്ചു സമയം മുക്കിവക്കുന്നതും നല്ലതാണു. തൊലികളയുന്നതിലൂടെ പുറത്തു പറ്റിപ്പിടിച്ചിരിക്കുന്ന വൈറസുകളെ നമുക്ക് ഒഴിവാക്കാം.
3. ഒന്ന് വൃത്തിയാക്കിയതിനു ശേഷം കുടിവെള്ളത്തിൽ അല്ലെങ്കിൽ ഒഴുക്ക് വെള്ളത്തിൽ ഒന്നുകൂടെ വൃത്തിയാക്കിയതിനു ശേഷം വേണം നമ്മൾ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കാൻ.
4. അണുനശീകരണ ലായിനികളും സോപ്പ് ഡിറ്റര്ജന്റ് മുതലായവ ഉപയോഗിച്ച് പഴങ്ങളും പച്ചക്കറികളും വൃത്തിയാക്കിയാൽ സ്വാഭാവികത നഷ്ടപ്പെടാനും വൃത്തിയാക്കപ്പെടുന്ന ഭക്ഷണ സാധനങ്ങളുടെ ഉള്ളിലേക്കു അത് ഇറങ്ങുവാനും സാധ്യതയുണ്ട്. ശുദ്ധമായ വെള്ളം അല്ലെങ്കിൽ ക്ലോറിൻ കലർത്തിയ വെള്ളം ആണ് നമ്മൾ എപ്പോഴും ഉപയോഗിക്കേണ്ടത്.
5. കേടുവരാത്ത പഴങ്ങളും പച്ചക്കറികളും ഫ്രിഡ്ജിലോ ഫ്രീസറിലോ സൂക്ഷിക്കേണ്ട ആവശ്യം ഇല്ല. കേടുവരുന്നത് ഫ്രിഡ്ജിൽ സൂക്ഷിക്കുകയും അല്ലാത്തത് വൃത്തിയാക്കിയ കുട്ടകളിലോ പത്രങ്ങളിലോ നനവ് കൂടാതെ സൂക്ഷിക്കുകയും ആണ് വേണ്ടത്