ലോകത്തിൽ ആപ്പിളുകൾ പലവിധം ഉണ്ടെങ്കിലും അവയിൽ നിന്നെല്ലാം വ്യത്യസ്തമാണ് ബ്ലാക്ക് ഡയമണ്ട് ആപ്പിൾ. നിലവിൽ ടിബറ്റിൽ മാത്രമേ ഈ ആപ്പിളുകൾ കൃഷി ചെയ്യുന്നുള്ളൂ. വളരെയധികം പോഷക സമൃദ്ധമായവയാനിവ.
ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ കാലാവസ്ഥ പ്രത്യേകതകൾ എന്നിവയുടെയെല്ലാം സ്വാധീണത്തിലാണ് ഇങ്ങനെ കറുത്ത ആപ്പിളുകൾ ഉണ്ടാകുന്നത്.ധാരാളം വിറ്റാമിനുകൾ, ഫൈബേർസ്, പൊട്ടാസ്യം എന്നിവയെല്ലാം അടങ്ങിയവയണീ ആപ്പിളുകൾ.
ഇത്തരം സവിശേഷതകൾ കൊണ്ട് തന്നെ ഏറ്റവും വില കൂടിയ ആപ്പിൾ കൂടിയാണിവ. ഒരെണ്ണത്തിന് 500 രൂപയോക്കെയാണ് വില വരുന്നത്. അതും വിപണിയിൽ ഇഷ്ടം പോലെ വാങ്ങിക്കാമെന്നും കരുതരുത് അത്ര ലഭ്യതയും ഇവയ്ക്കില്ല.
മറ്റു ആപ്പിളുകൾ നട്ട് 5 വർഷത്തിനകം ഫലം തന്നു തുടങ്ങുമ്പോൾ ബ്ലാക്ക് ആപ്പിൾ കയ്ക്കുന്നതിനു 8 വർഷം മുതൽ 10 വർഷം വരെ സമയമെടുക്കും. കൂടാതെ ഇവ വർഷത്തിൽ രണ്ടു മാസം വരെയേ വിളവ് നൽകുകയുമുള്ളു. ഈ കാരണങ്ങൾ എല്ലാം കൊണ്ട് തന്നെ വളരെ കുറഞ്ഞ രീതിയിൽ മാത്രമേ ഇവ കൃഷി ചെയ്യുന്നുള്ളൂ.