ഒരു നിസാരക്കരനായി അടുക്കളത്തോട്ടത്തിൽ നിന്ന കാന്താരിയുടെ അങ്ങാടിയിലെ വില 1500 എന്നു കേട്ടാൽ ഏതൊരു കർഷകന്റെ മനസ്സിലും ലഡ്ഡു പൊട്ടും, കൊളസ്ട്രോൾ വിരുതൻ എന്ന പേരു വീണതോടെയാണ് കാന്താരിയ്ക്ക് ഇത്ര ഡിമാന്റ് കൂടിയത്. Capsicum frutenscens എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന കാന്താരിമുളക് Solanaceae എന്ന സസ്യകുടുംബത്തിൽ പെട്ടവയാണ്. കാപ്സിൻ എന്ന രാസവസ്തുവാണ് കാന്താരിയ്ക്ക് എരിവ് നൽകുന്നത്.
കൃഷി ചെയ്യേണ്ട രീതി
സൂര്യ പ്രകാശം നേരിട്ടു പതിക്കാത്തിടത്തും ഇടവിളയായും കാന്താരി കൃഷി ചെയ്യാം.
മെയ് മുതൽ ഡിംസംബർ വരെയുള്ള മാസങ്ങളാണ് കൃഷിയ്ക്ക് അനുയോജ്യം .
75 cm ഇടവിട്ട് തൈകൾ നടാം വരൾച്ചയെ ചെറുക്കമെങ്കിലും കൃത്യമായി വെള്ളം നൽകിയാൽ വിളവ് കൂടും. നട്ട് ഒരു മാസം കഴിഞ്ഞാൽ ചാണകം കുഴമ്പു രൂപത്തിലാക്കി നൽകണം, ഇത് കിടങ്ങളെ അകറ്റാനും സഹായിക്കും വിളവെടുപ്പ് 2 ആഴ്ച കൂടുമ്പോൾ നടത്തുകയാണ് ലാഭകരം. 4 വർഷം വരെ ആയുസ്സുള്ള ചെടിയാണെങ്കിലും 2വർഷം കഴിഞ്ഞാൽ വിളവ് കുറയും.
എപ്പോഴും നല്ലവില ലഭിച്ചേക്കണം എന്നില്ല എങ്കിലും കാന്താരി കൃഷി ചെയ്താൽ ന്യായമായ ആദായം പ്രതീക്ഷിക്കാം. പാകമെത്തിയ ശേഷം ശാസ്ത്രീയമായി സംസ്കരിച്ച് ഉണക്കിയെടുത്ത കാന്താരിയ്ക്ക് കൂടുതൽ വില ലഭിക്കും. കിലോയ്ക്ക് 1500 നു മുകളിലാണ് വില. ചെടിയിൽ നിന്ന് പഴുത്തു തുടങ്ങിയ മുളക് മാത്രമാണ് ഉണക്കാനെടുക്കേണ്ടത് പഴുക്കുന്നതിനു മുന്നോടിയായി ഇരുണ്ട നിറത്തിലേയ്ക്ക് മാറുമ്പോൾ വിളവെടുക്കാം. ഉണങ്ങാത്ത നാടൻ കന്താരിയ്ക്ക് 200 മുതൽ 500 വരെ യാണ് വില. പക്ഷെ ഇത് വേനൽക്കാലത്ത് 1200 വരെ ആയി ഉയർന്നേക്കും. കാന്താരിയുടെ ഗുണങ്ങളെ കുറിച്ചുള്ള പ്രചാരണം മൂലമാണ് ക്രമാതീതമായി വില ഉയരാൻ കാരണം. എന്നാൽ മഴക്കാലമായാൽ വില കുറയും.
പ്രധാന ഗുണങ്ങൾ
കൊളസ്ട്രോൾ കുറയ്ക്കാൻ ഏറെ നല്ലതാണ് കാന്താരി. ദോഷകരമായ LDL കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോളായ HDL കൊളസ്ട്രോൾ കൂട്ടാനും കാന്താരിയ്ക്കാകും. പ്രമേഹ രോഗികൾ ഇൻസുലിൻ ഉൽപാദനത്തിന് സഹായിക്കുന്നു, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ കന്താരിയ്ക്ക് കഴിയും, BP കുറയ്ക്കാനും നല്ലതാണ് അയേൺ സമ്പുഷ്ടമായതിനാൽ ഹീമോഗ്ലോബിന്റ ഉൽപാദനം വർദ്ധിപ്പിക്കുന്നു.
വിറ്റാമിൻ A,C,E എന്നിവയടങ്ങിയ മുകള് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും മാത്രമല്ല ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈഗ്ലീസറൈഡുകളുടെ അധിക ഉൽപാദനത്തെ നിയന്ത്രിക്കുകയും ഉമീതിർ ഉൾപ്പടെയുള്ള ശ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതു വഴി ദഹന പ്രക്രിയയെ സഹായിക്കുകയും ചെയ്യുന്നു. ഒരു വേദന സംഹാരി കൂടിയാണ് കാന്താരി. കീടങ്ങളെ അകറ്റുന്നതിനാൽ കാന്താരിയ്ക്ക് ജൈവ കൃഷിയിലും പ്രാധാന്യമുണ്ട്.
ദോഷങ്ങൾ
കന്താരിയുടെ അമിത ഉപയോഗം ത്വക്കിൽ പുകച്ചിലും ചൊറിച്ചിലും ഉണ്ടാക്കും കൂടാതെ പെട്ടന്നുണ്ടാകുന്ന വിയർപ്പ്, മൂക്കൊലിപ്പ്, വയറിൽ അസ്വസ്തത എന്നിവയ്ക്കും കാരണമാകും . ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും അമിതമായി കാന്താരി ഉപയോഗിക്കുന്നത് നല്ലതല്ല . കിഡ്ണിയ്ക്കും ലിവറിനും പ്രശ്നമുള്ളവരും അൾസർ ഉള്ളവരും കാന്താരിയുടെ ഉപയോഗം മിതപ്പെടുത്തണം. തനിയെ കാന്താരി കഴിക്കാതെ ഭക്ഷണത്തിനൊപ്പം ചേർത്ത് കഴിക്കുന്നതാണ് നല്ലത്. എന്നാൽ ഒരു ഒറ്റമൂലിയായി കാന്താരി മാത്രം ഉപയോഗിക്കുന്നതും വൈദ്യശാസ്ത്രത്തിന്റെ നിർദേശങ്ങൾ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നത് അപകടമാണ്. ഇവയൊന്നും ഒരിക്കലും മരുന്നിനു പകരമാവില്ല എന്ന് ഓർക്കുക.