ഉദു കൃഷിയുടെ സുഗന്ധം കേരളത്തിലും പരക്കട്ടെ

പടിഞ്ഞാറൻ ഏഷ്യയിൽ നിന്നുള്ള ഊദ് ലോകമെമ്പാടും സുഗന്ധം പടർത്തിയിരിക്കുകയാണ്. അറബിയിൽ ഊദ് എന്നറിയപ്പെടുന്ന അഗർമരം ദൈവങ്ങളുടെ മരം എന്നും അറിയപ്പെടുന്നു. ടിബറ്റൻ ആരാധന, ബുദ്ധിസം, ശുശ്രുത സംഹിത തുടങ്ങിയ അനേകം മത-സംസ്കാരിക രേഖകൾ ഇവയുടെ പ്രാധാന്യം എടുത്തു കാണിക്കുന്നുണ്ട്. ഇന്ന് ലോകത്തും ഇന്ത്യയിലും പലയിടങ്ങളിലായി ഊദു മരങ്ങൾ കൃഷി ചെയ്യപ്പെടുന്നുണ്ട് എങ്കിലും ഇന്ത്യക്ക് ലോക വ്യാപാരത്തിൻ്റെ വളരെ ചെറിയ ഒരു ശതമാനം മാത്രമേ ഉത്പാദിപ്പിക്കാൻ സാധിക്കുന്നുള്ളൂ. അതുകൊണ്ട് തന്നെ ചന്ദനം പോലെ വിലക്കുകളില്ലാത്തത് ഊദു കൃഷിയെ ലാഭകരവും എളുപ്പവുമാക്കുന്നു.
ഊദു മരത്തിൻ്റെ തടി ഉപയോഗിച്ച് ചന്ദനതിരികൽകളും , അവയിൽ നിന്ന് ഉൽപാദിപ്പിക്കുന്ന എണ്ണ ഊദും, അത്തറുമാക്കി മാറ്റിയുമാണ് ഉപയോഗിക്കുന്നത്. ഊദു അഥവാ അഗർവുഡ് അക്വിലേരിയ ഇനത്തിൽ പെട്ട മരങ്ങളാണ്. (Aquilaria malaccensis ഇനമാണ് അസമിലെയും കേരളത്തിലെയും മണ്ണിന് അനുയോജ്യമായ ഇനം.)

ഒരു മരത്തിൽ നിന്ന് തന്നെ 10 ലക്ഷം മുതൽ 30 ലക്ഷം വരെ വരുമാനം ഉണ്ടാക്കാവുന്നതാണ്. കാര്യമായ പരിചരണം ഒന്നും കൂടാതെ തന്നെ വളരുന്ന ഒരു തരം കാട്ടുചെടി ആയതിനാൽ ഇതു താനെ വളർന്ന് 6 – 7 വർഷത്തിനകം വൻമരമാകും. പതിനഞ്ചു ഇഞ്ചോളം വീതിയിൽ മരത്തടിക്ക് വളർച്ചയെത്തുന്നതോടെ ഇതിൽ ചില കീടങ്ങളെ കടത്തിവിടേണ്ടതുണ്ട്. സ്വതവേ പൊങ്ങുതടി ആയ ഈ മരങ്ങളിൽ കീടങ്ങൾ അഥവാ ഫങ്കസുകളെ കടത്തിവിടുന്നതോടെ, പ്രതിരോധത്തിനായി ഒരുതരം അരക്ക് ഉത്പാദിപ്പിക്കുന്നു. ഇതു മരത്തെ വാടാതെ സംരക്ഷിക്കും. ഈ അരക്ക് ‘aloes’ എന്നറിയപ്പെടുന്നു. രണ്ടു മുതൽ മൂന്നു വരെ വർഷത്തിനിടെ മരത്തടിയുമായി ചേർന്ന് കാതലായി മാറുന്നതോടെ മരത്തിനു പൊന്നുവിലയാവുകയാണ്.

മരത്തൈകൾ കുറഞ്ഞ വിലയ്ക്ക് കർണാടകത്തിലെയും , കേരളത്തിലെ തന്നെ ചില കൃഷിക്കാർ മുഖേനയും ഏകദേശം 150-800 രൂപ തോതിൽ ലഭ്യമാണ്. കാമ്പിൽ നിന്ന് ലഭിക്കുന്ന കറുപ്പുനിറമുള്ള ചിപ്സ് നല്ല ഗന്ധമുള്ളതാണ്. കത്തിച്ചാൽ ചന്ദനതിരിപോലെ ഉപയോഗിക്കാനും കഴിയും. ഇതാണ് ചന്ദനത്തിരി നിർമ്മാണത്തിനായി ഉപയോഗിക്കുന്നത് . കിലോ ഒരു ലക്ഷം മുതൽ മൂന്നു ലക്ഷം വരെ വില ലഭിക്കുകയും, ഒരു മരത്തിൽ നിന്ന് ഏകദേശം 10 കിലോ ലഭിക്കുകയും ചെയ്യും. ഇതിൻ്റെ തടി മുറിപ്പിച്ച് നിലവാരം അനുസരിച്ച് തരം തിരിച്ചു, നമ്മൾ തന്നെ മാർക്കറ്റ് വിലയ്ക്ക് വിൽകുന്നത് തട്ടിപ്പുകാരിൽ നിന്നും ലാഭം നഷ്ടപ്പെടാതിരിക്കാൻ സഹായകമാവും. ബാക്കിവരുന്ന തടി വാറ്റി ഉണ്ടാക്കുന്ന എണ്ണയ്ക്കു 12 മില്ലിലിറ്ററിന് ഒരു ലക്ഷത്തിന് മേലെ വില കിട്ടുന്നു.

ഫംഗസുകളെ (3 ഇഞ്ചോളം ആഴമുള്ള 10 -300 കുഴികളിലായി) കുത്തിവയ്ക്കുന്നതിനായി കേരളത്തിൽ തന്നെ പല ഏജൻസികളും പ്രവർത്തിക്കുന്നുണ്ട്. പ്രകൃതിദത്തമായി ഒരു ഇനം വണ്ട് ഈ മരത്തെ തുളക്കുമ്പോഴാണ് ഇതിൽ അരക്ക് സ്വാഭാവികമായി ഉല്പാദിപ്പിക്കപ്പെടുന്നത്. ഈ വണ്ട് കൊണ്ടുവരുന്ന ഫംഗസ് തന്നെയാണ് അതിനു കാരണം. വണ്ടിനെ ആകർഷിക്കുന്നതിനായി ഒരു ലിറ്റർ തേനിൽ ഒരു ലിറ്റർ വെള്ളം കലർത്തി മരത്തിൽ ഉപയോഗിക്കാവുന്നതാണ്.
ഇത്തരത്തിൽ സ്വാഭാവികമായി വണ്ടുകൾ ആക്രമിക്കുന്ന രീതി ആസാമിലെക്കാൾ പ്രായോഗികമായും കൂടുതൽ മരങ്ങളിൽ കണ്ടുവരുന്നത് കേരളത്തിൽ ആണെന്നത് മറ്റൊരു പ്രത്യേകതയാണ് .അസമിൽ ധാരാളമായി കണ്ടുവരുന്ന കൃഷി ആയതിനാൽ, മരം വെട്ടുന്നതിനും വേർതിരിക്കുന്നതിനും എല്ലാം ആസാമിൽ നിന്നുള്ള പണിക്കാരെ വിനിയോഗിക്കുന്നതായാണ് കണ്ടുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *