മാമ്പഴക്കാലമായ് മാമ്പൂ കൂടുതൽ ഉണ്ടാകാൻ, നാം ചെയ്യേണ്ട ചില കാര്യങ്ങൾ…
തുറന്ന സ്‌ഥലത്തുളള മാവിന് ശാസത്രീയരീതിയിലുളള വളപ്രയോഗവും ആവശ്യത്തിനുളള താപനിലയുമുണ്ടെങ്കിൽ പൂക്കാനുളള സാധ്യതകൂടും. മാവിൻചുവട്ടിൽനിന്നും ഒന്നരമീറ്റർ അകലത്തിലായി ഒരടി താഴ്ചയുളള തടമെടുത്ത് 2 കിലോഗ്രാം പൊട്ടാഷോ കല്ലുപ്പോ ചേർത്തു നനക്കാം. രണ്ടാഴ്ചയ്ക്കുശേഷം 150 ഗ്രാം ബോറാക്സും ,5 കിലോഗ്രാം ചാണകപ്പൊടിയോ മണ്ണിരക്കമ്പോസ്റ്റോ ചേർത്തു കൊടുക്കുക കൂടിചെയ്താൽ മാവിന് പൂക്കാനുളള ഊൽജമായി.
താപനില അല്പം ഉയർത്തുന്നതിനായി ചകിരി, ഓല എന്നിവ ഉപയോഗിച്ച് പുകച്ച് കൊടുക്കന്നതും ഗുണംചെയ്യും. മാമ്പൂവ് കരിഞ്ഞുണങ്ങാതിരിക്കാൻ മിത്രബാക്ടീരിയയായ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ കലക്കി സ്പ്രേചെയ്യാം. ഒപ്പം തടത്തിൽ ഒഴിച്ചു കൊടുക്കുകയുമാവാം.
മാമ്പഴയീച്ചയാണ് അടുത്തപ്രശ്നം. തുളസിച്ചെടിയിലേക്ക് മാമ്പഴയീച്ച പറന്നിറങ്ങുന്നതും യുജിനോൾ എന്ന ഹോർമോണിനു വേണ്ടിയാണ്. മാമ്പഴയീച്ചയ്ക്ക് പ്രത്യുത്പാദനദശ വേഗത്തിലെത്താൻ യുജിനോളിൻറെ അത്യാവശ്യമുണ്ട്. ഒരു കുപ്പിയിൽ തുളസിച്ചാറും പത്തുതുളളി എണ്ണയും ഉപയോഗിക്കുകയാണെങ്കിൽ മാമ്പഴയീച്ചയെ കെണിയിലാക്കാം. കാർഷിക സർവകലാശാലയുടെ ഫെറമോൺ കെണി ആൺകായീച്ചകളെ കുടുക്കാൻ സഹായിക്കും.
മാമ്പഴങ്ങൾ സോപ്പുവെളളത്തിലിട്ട് മാമ്പഴയീച്ചയെ നശിപ്പിച്ചതിനുശേഷം മാത്രം കമ്പോസ്റ്റാക്കിയാൽ വരുംവർഷങ്ങളിൽ മാമ്പഴയീച്ചയുടെ ആക്രമണം കുറയ്ക്കാൻസാദിക്കും.