അക്വാട്ടിക് പ്ലാന്റ്സ്, അക്വാട്ടിക് ഇൻഡോർ പ്ലാന്റ്സ് തുടങ്ങിയവ ഉപയോഗിച്ച് മായികമായ അക്വാട്ടിക് ഉദ്യാനം ഒരുക്കാം. അക്വാട്ടിക് പ്ലാൻസ് പ്രധാനമായും മൂന്നു തരത്തിലാണുള്ളത്. ഒന്നു വേരുകളും ഇലകളും അടക്കം ചെടി പൂർണ്ണമായും വെള്ളത്തിനടിയിൽ തന്നെ വളരുന്നത്. രണ്ടാമത് ഇലകൾ വെള്ളത്തിനുമുകളിൽ ഉം വേരുകൾ വെള്ളത്തിനടിയിലും ആയി വളർത്തുന്നത്. വേരുകളെ തടത്തോട് ചേർത്ത് നിർത്തുന്നതിനായി കല്ലുകളോ മണലോ ഉപയോഗിക്കാം. മൂന്നാമതായി കാണപ്പെടുന്നത് ഫ്ലോട്ടിങ് പ്ലാൻസ് ആണ്. ഇവ വെള്ളത്തിന്റെ ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന ചെറിയ ചെടികളാണ്. ഇത്തരത്തിൽ വാട്ടർ /അക്വാട്ടിക് ഗാർഡൻ ഭംഗിയുള്ള ഗ്ലാസ് ജാറുകളിൽ എളുപ്പത്തിൽ വളർത്തിയെടുക്കാം.

( ഏറെ കൗതുകകരമായ മറ്റൊരു ഒരു വിഭാഗമാണ് എയർ പ്ലാന്റ്സ്. ഇൻഡോർ അലങ്കാരത്തിൽ തികച്ചും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹമുള്ളവർക്ക് ഈ ചെടി ഒന്നു പരീക്ഷിക്കാം. ഈർപ്പമുള്ള വായു മാത്രമേ ഇവയ്ക്ക് വളരുവാൻ ആവശ്യമുള്ളൂ. മാസത്തിലൊരിക്കൽ ആയി 20 മിനിറ്റ് വെള്ളത്തിൽ കുതിർത്ത് വയ്ക്കുന്നതും നന്നായിരിക്കും.)
പൂർണമായും ജലത്തിൽ വളരുന്നത്:
ജാവ ഫേൺ, ജാവ മോസ്സ്, അനുബിയാസ്, വാട്ടർ ഹിസ്സോപ്പ്, ഫിറ്റോണിയാസ് തുടങ്ങിയവയാണ് ഇതിൽ പേരുകേട്ട ചില ഇനങ്ങൾ. അനുബിയാസ് പോലുള്ള ഇനങ്ങളെ മണ്ണിനു പകരം കല്ലിലോ മരത്തിലോ കെട്ടികൊടുക്കാം. അല്ലാത്ത പക്ഷം ഇവയെ ഒട്ടിച്ചു കൊടുക്കുവാൻ പ്രത്യേകം അക്വാട്ടിക് പശകളും ലഭ്യമാണ്. ക്രമേണ അവ വേരുപിടിക്കുകയും ചെയ്യും. വലിസ്സ്നേറിയ, ജാവ മോസ്സ്, ജാവ ഫേൺ തുടങ്ങിയവ മണലും ചരലും ഉപയോഗിച്ച് ഗ്ലാസ് ജാറിന്റെയോ, പാത്രത്തിന്റെയോ അടിത്തട്ടിൽ താഴ്ത്തി ഇലകൾ വെള്ളത്തിൽ മുങ്ങും വിധം ഇറക്കി വക്കാം.
പോപ്പി പ്ലാന്റ് മാർസീലിയ
ഭാഗികമായി വെള്ളത്തിൽ വളരുന്നവ:
ഇവയുടെ വേരുകൾ മണ്ണിലും ഇലകൾ ജലോപരിതലത്തിലും ആണ് വളർത്തേണ്ടത്. പോപ്പി പ്ലാന്റ്, വിവിധ ഇനം വാട്ടർ ലില്ലികൾ, താമരകൾ, പെന്നി വർട്ട്, മാർസീലിയ, അർജന്റീൻ സ്‌വേർഡ് ഫേൺ. ഇവയുടെ വളർച്ചയ്ക്ക് ഏറ്റവും നല്ല വളമാണ് പച്ച ചാണകം കലക്കിയ വെള്ളം.
മണ്ണിൽ വളർത്തുന്ന മിക്ക ഇനം ഇൻഡോർ ചെടികളും എളുപ്പത്തിൽ തന്നെ വെള്ളത്തിൽ വളർത്താവുന്നതാണ്. ഇവയുടെ വേരുകൾ മാത്രമേ വെള്ളത്തിൽ ഇറക്കി വയ്ക്കേണ്ടതുള്ളൂ. ഇവയിൽ സാധാരണമായി കണ്ടുവരുന്ന ചില ഇനങ്ങളാണ് പോത്തോസ്, സ്വീറ്റ് ഫ്ലാഗ്, ലക്കി ബാംബു, അംബ്രല്ല പാപ്പിറസ്, സൈപ്രസ് ഗ്രാസ്സ് തുടങ്ങിയവ.
മൊസൈക് പ്ലാന്റ് വാട്ടർ ഹയാസിന്ത്
ഫ്ലോറ്റിംഗ് പ്ലാന്റ്സ്:
ഇവയിൽ പ്രധാനികൾ മൊസൈക് പ്ലാന്റ്ട്, വാട്ടർ ലെറ്റ്യൂസ്, വാട്ടർ ഹയാസിന്ത് , അസോളാ, ഡക്ക് വീഡ്‌സ് തുടങ്ങിയവയാണ്. വളരെ വേഗത്തിൽ തന്ന്നെ ഇവ വളർന്നു ഇരട്ടിക്കും. ആവശ്യത്തിന് ചാണക വെള്ളം വേണമെങ്കിൽ വളമായി ഉപയോഗിക്കാവുന്നതാണ്. ജലശുദ്ധീകരണത്തിനും ഇവ ഉത്തമാമാണ്. അസോള കാലിത്തീറ്റയായും കോഴിതീറ്റയായും ഉപയോഗിക്കാറുണ്ട്.