കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസേർവ് ആണ് കടലുണ്ടി -വള്ളിക്കുന്നു കമ്മ്യൂണിറ്റി റിസേർവ്. ഇവിടം ഇക്കോ ടൂറിസം ആയി കേരള വനം വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു.2018 ഏപ്രിൽ 1 മുതൽ ഇക്കോ ടൂറിസം കേന്ദ്രത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. പൊതുജന പങ്കാളിത്തതോടെ പ്രദേശത്തെ തന്നതായ ജൈവ വൈവിദ്ധ്യം സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള റിസർവിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതോടെ ടൂറിസം പദ്ധതിക്ക് തുടക്കമായി. പ്രദേശവാസികളെ കൂടി ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പദ്ധതി ആയതിനാൽ അവർക്കും ഇതിൽ നിന്നും വരുമാനം ഉണ്ടാക്കുവാൻ സാധിക്കുന്നുണ്ട്.
പക്ഷി സങ്കേതം, കണ്ടൽകാടുകൾ, എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണം. 53 ൽ പരം ദേശാടന പക്ഷികൾ ഉൾപ്പെടെ 110 ഓളം വ്യത്യസ്ത പക്ഷികൾ ഇവിടെ കണ്ടു വരുന്നു.9 വ്യത്യസ്തങ്ങളായ കണ്ടൽ ചെടികളും ഇവിടെ കാണാ വുന്നതാണ്.കൂടാതെ നിരവധി ഹോം സ്റ്റേകൾ വൈവിധ്യമർന്ന ഭക്ഷണങ്ങൾ ബോട്ടിങ് എന്നിവയെല്ലാം ഇവിടെ ലഭ്യമാണ്.
വിനോദ സഞ്ചാരികളുടെ പ്രവേശനം കമ്മ്യൂണിറ്റി റിസർവിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണി വരെ അനുവദിച്ചിരിക്കുന്നു.10 രൂപയാണ് പ്രവേശന ഫീസ്. കണ്ടൽകാടുകൾ, ദേശാടന പക്ഷികൾ, അഴിമുഖം, എന്നിവ കണ്ടു കൊണ്ടുള്ള ബോട്ട് സഫാരിയും ഇവിടെ ലഭ്യമാണ്. ബോട്ടിനു മണിക്കൂറിനു 800 രൂപയാണ് ഈടാക്കുന്നത് എട്ട് പേർക്ക് വരെ യാത്ര ചെയ്യാം. രണ്ട് മണിക്കൂറിനു 1500 രൂപയും. പരിസ്ഥിതി സൗഹൃദ ഇടം ആയതിനാൽ മോട്ടോർ ബോട്ടുകൾ ഒന്നും തന്നെ ഇവിടെ അനുവദനീയമല്ല . പകരം പരമ്പരാഗത രീതിയിലുള്ള തുഴഞ്ഞു പോകുന്ന ബോട്ടുകൾ മാത്രമേ ഇവിടെ ഉപയോടിക്കുന്നുള്ളു.നിരവധിയിനത്തിൽപ്പെട്ട ദേശാടന പക്ഷികളെയും വ്യത്യസ്ത ങ്ങളായ കണ്ടൽ കാടുകളും ബോട്ട് യാത്രയിൽ കാണാൻ സാധിക്കും.
മയാമി, റിവർ വ്യൂ, കടിങ്ങിസ് തുടങ്ങിയ ഹോം സ്റ്റേ കൾ ഇവിടെ ലഭ്യമാണ്. താമസത്തിനു പുറമെ ഭക്ഷണം, ബോട്ട് സഫാരി എന്നിവയും ടൂറിസ്റ്റുകൾക്കായി ഇവിടങ്ങളിൽ ഒരുക്കിയിട്ടുണ്ട്.
കണ്ണിനു കൊതിയൂറുന്ന കാഴ്ചകൾ മാത്രമല്ല നാവിൽ വെള്ളമൂറുന്ന വിഭവങ്ങളും ഇവിടെ ലഭ്യമാണ്.
വളരെ സ്വദിഷ്ടവും, അതീവ രുചികരവുമായ നാടൻ മാത്‍സ്യ വിഭവങ്ങൾ കിട്ടുന്ന ഭക്ഷണ ശാലകൾ കമ്മ്യൂണിറ്റി റിസർവിന്റെ ചുറ്റു വട്ടത്തായി സ്ഥിതി ചെയ്യുന്നു കടലുണ്ടി പുഴയിൽ നിന്നും പിടിക്കുന്ന പുഴ മാത്‍സ്യങ്ങളാണ് അധികവും ഇവിടങ്ങളിൽ വിളമ്പുന്നത്. Fathi’s kitchen, കടവ് ഹട്ട്, ബാലേട്ടന്റെ കട എന്നിവ അവയിൽ ചിലതാണു.
ട്രെയിൻ അപകടത്തിന്റെ പേരിൽ അറിയപ്പെട്ടിരുന്ന കടലുണ്ടി ഇന്ന് ഇക്കോ ടൂറിസത്തിന്റെ പേരിലാണ് ലോകം മുഴുവൻ അറിയപ്പെടുന്നത്.
പൊതുജന പങ്കാളിത്തതോടെ പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകുന്ന ഉന്നതമായ ആദർശമാണ് കമ്മ്യൂണിറ്റി റിസേർവ്. കടലുണ്ടി -വള്ളിക്കുന്നു പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന ഇവിടെക്ക് സഞ്ചാരികളുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്നു എന്നത് പ്രകൃതിയെ നോവിക്കാതെയുള്ള ടൂറിസം ജനങ്ങൾ അംഗീകരിക്കുന്നു എന്നതിന്റെ തെളിവാണ്