ശ്രീ ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും ചേർന്നു അട്ടപ്പടിയിലെ തരിശു ഭൂമിയെ ഇന്നൊരു വനമാക്കി മാറിയിരിക്കുന്നു. ഇത് വെറുമൊരു വനം മാത്രമല്ല അനൗപചാരിക വിദ്യാഭ്യാസ സ്ഥാപനം കൂടിയാണ്. സാരങ് എന്ന പേരിലാനിതറിയപ്പെടുന്നത്.
1968 ൽ പത്താം ക്ലാസ്സ് പാസ്സായ ഗോപാലകൃഷ്ണൻ നാടകവും കൃഷി പണിയുമൊക്കെ ആയി തന്റെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതിനിടയിൽ വളരെ അപ്രതീക്ഷിതമായി TTC ക്ക് അഡ്മിഷൻ കിട്ടുകയും അത് തന്റെ ജീവിതത്തെ അപ്പാടെ മാറിമാറിക്കുന്നതിനുള്ള കാരണത്തിന്റെ തുടക്കം ആവുകയും ചെയ്തു. അതെ കോളേജിൽ തന്നെ ആയിരുന്നു വിജയലക്ഷ്മിയും പഠിച്ചിരുന്നത്. അത് സുഹൃത്ത് ബന്ധത്തിലേക്കും ക്രമേണ സ്നേഹബന്ധത്തിലേക്കും മാറുക ഉണ്ടായി.
വയനാട്ടിലെ സ്കൂളിൽ ഒരുമിച്ചു ജോലി ചെയ്യുന്നതിനിടയിൽ തന്നെ കുട്ടികളെ പുറത്തു കൊണ്ട് പോയി പഠിപ്പിക്കുക പതിവായിരുന്നു. ഇത് സഹപ്രവർത്തകരിലും ചില രക്ഷിതാക്കൾക്കിടയിലും ആസ്വരസ്യങ്ങൾക്ക് ഇടയാക്കി.അവരുടെ കുത്തുവാക്കുകളിലും എതിർപ്പുകളിലും സഹികെട്ട് രണ്ടു പെരും ജോലി ഉപേക്ഷിച്ചു.
അതിനു ശേഷം അട്ടപ്പടിയിലെ മോട്ടകുന്നിൽ തങ്ങളുടെ സ്വപ്ന പദ്ധതിയ്ക്ക് തുടക്കം കുറിക്കാൻ തീരുമാനിച്ചു. അടച്ചിട്ട ക്ലാസ്സ് മുറികളിൽ വിദ്യാഭ്യാസ വിദഗ്ധർ ഉണ്ടാക്കിയ പുസ്തകങ്ങൾ പഠിക്കുന്നതിനു പകരം ഓരോ വിദ്യാർത്ഥിയുടെയും അഭിരുചിക്കനുസരിച്ചുള്ള പഠന പദ്ധതി ഇവർ ആവിഷ്കരിച്ചു.ഇവിടുത്തെ വിദ്യാഭ്യാസം എന്നാൽ കല, ജീവിത നൈപ്പുണ്യങ്ങൾ, പാചകം എന്നിവയെല്ലാം അടങ്ങിയതാണ്. തങ്ങളുടെ മകനായ ഗൗതമിനെയും ഇവർ ഇവിടെ തന്നെയാണ് പഠിപ്പിച്ചതും
2016 ൽ താത്കാലികമായി സാരങ് അടച്ചിടേണ്ടി വന്നെങ്കിലും ഇപ്പോൾ വീണ്ടും വളരെ സജീവമായി പ്രവർത്തിക്കുന്നു.
ഏതാനും ചില വിദ്യാഭ്യാസ വിദഗ്ധർ ഉണ്ടാക്കിയെടുത്തു കുട്ടികളിൽ അടിച്ചേൽപ്പിക്കുന്ന വിദ്യാഭ്യാസത്തിനു പകരം ഇത്തരം രീതിയിലുള്ള വിദ്യാഭ്യാസം തന്നെയാണ് നല്ലൊരു സമൂഹത്തെ കെട്ടിപ്പടുക്കുവാൻ വേണ്ടത്