.
രണ്ടാം ക്ലാസ്സിൽ പഠനം നിർത്തി പിതാവിനെ സഹായിക്കാൻ ചായക്കടയിൽ ഒപ്പം കൂടിയ അച്ചപ്പൻ ചേട്ടൻ ഇന്ന് അതെ ചായ കടയിൽ നിന്നും കോടീശ്വരൻ ആയിരിക്കുന്നു. തന്റെ ജോലിയോടുള്ള ആത്മാർത്ഥതയും അനാവശ്യമായി പണം ചിലവാക്കാതെ ഓരോ പണവും സ്വര് കൂട്ടി വച്ചു മാണ് അച്ചപ്പൻ ചേട്ടൻ ഇന്ന് ഈ നിലയിൽ എത്തിയിരിക്കുന്നത്
67 വർഷങ്ങൾക്കു മുൻപ് തന്റെ പത്താം വയസ്സിൽ തുടങ്ങിയ ജോലി 77 ആം വയസ്സിലും അചപ്പൻ ചേട്ടൻ അതെ ചുറു ചുറുക്കോടെ തുടർന്ന് പോരുന്നു. കുമ്പളങ്ങിയിലെ അചപ്പൻ ചേട്ടന്റെ ചായക്കടയും ചേട്ടനെയും അറിയാത്തവരായി കുമ്പളങ്ങിയിൽ അധികമാരും തന്നെ ഉണ്ടാവുകയില്ല. അത്രയ്ക്ക് ജനങ്ങൾക്കിടയിൽ പ്രിയങ്കരമണീ കടയും അച്ചപ്പൻ ചേട്ടനും.ഒരു പ്രത്യേക രീതിയിലുള്ള അച്ചപ്പൻ ചേട്ടന്റെ ചായ അടി രജനികാന്തിന്റെ സിനിമയിലെ ചില സ്റ്റൈലുകൾക്ക് സമാനമാണ്.
രാവിലെ 6 മണിക്ക് തുടങ്ങുന്ന അധ്വാനം രാത്രി പതിനൊന്നു മണി വരെ നീളും. ഇപ്പോൾ സഹായത്തിനായി പേരക്കുട്ടികളും ഒപ്പം കൂടാറുണ്ട്. കടയിലേക്ക് വേണ്ട ചില സാധനങ്ങൾ വീട്ടിൽ നിന്നും ഉണ്ടാക്കി കൊണ്ട് വരികയാണിപ്പോൾ ചെയ്യാറ്. ആദ്യം ഇതെല്ലാം തനിച് ചെയ്തിരുന്ന അച്ചപ്പൻ ചേട്ടന് പേരക്കുട്ടികൾ ഇന്ന് വലിയൊരു സഹായമാണ്. മൂന്ന് മക്കളും ഏഴു പേരക്കുട്ടികളുമാണ് അദ്ദേഹത്തിനുള്ളത്. മക്കളെയെല്ലാം പഠിപ്പിച്ചു നല്ല നിലയിൽ എത്തിച്ചിരിക്കുന്നു. എല്ലാം ഈ കൊച്ചു കടയിൽ നിന്നുള്ള വരുമാനം കൊണ്ട് മാത്രം സാധിച്ചതാണെന്നു അച്ചപ്പൻ ചേട്ടൻ പറയുന്നു.രണ്ടു വലിയ വീടുകൾ എല്ലാം ഉണ്ടെങ്കിലും ഇന്നും വളരെ സാധാരണക്കാരനായി തന്നെ യാണ് അദ്ദേഹം ജീവിക്കുന്നത്. തന്റെ മരണം വരെ ഇങ്ങനെ തുടരാനാണ് അദ്ദേഹത്തിനിഷ്ടം. എല്ലാവർക്കും ഒരു പ്രചോധനമാവുന്ന ഒരു ജീവിതമാണ് അച്ചപ്പൻ ചേട്ടന്റേത്. അധ്വാനിച്ചാൽ എന്തും സാധ്യമാണെന്ന് ഈ വലിയ മനുഷ്യൻ തന്റെ ജീവിതത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു.