“Bar-tailed godwit” എന്നു പേരുള്ള ഒരുപക്ഷിയാണ് അലാസ്ക മുതൽ ടാസ്മാനിയ വരെ നിർത്താതെ പറന്നത്.
അമേരിക്കയിലെ അലസ്കയിൽ നിന്നും 2022 ഒക്ടോബർ 13നു യാത്ര തുടങ്ങിയ പക്ഷി പസിഫിക് സമുദ്രത്തിലെ കിരിബത്തി ദ്വീപിന് മുകളിലൂടെ പറന്നു ഒക്ടോബർ 24നു ഓസ്ട്രേലിയയിലെ ടാസ് മെനിയായിൽ എത്തിച്ചേർന്നു.വിശ്രമത്തിനോ ഭക്ഷണത്തിനോ വേണ്ടി പോലും നിർത്താതെ തുടർച്ചയായി 11 ദിവസം കൊണ്ട് 13560 കിലോമീറ്റർ സഞ്ചരിച്ചാണ്ഇവിടെ എത്തി ചേർന്നത്.
അലാസ്കയിലെ ബാർ-ടൈൽഡ് Godwit പക്ഷികൾ വംശനാശഭീഷണ നേരിടുന്ന സാഹചര്യത്തിൽ നടന്ന ഒരു പ്രോജക്ടിന്റെ ഭാഗമായാണ് പക്ഷികളുടെ മേൽ Satellite-transmitter ഘടിപ്പിച്ചത്. വിദൂര പ്രദേശങ്ങളിലും നിഗൂഢവും കുറഞ്ഞ സാന്ദ്രതയയുള്ള ഇടങ്ങളിലും പ്രജനനം നടത്തുന്നതിനാൽ ഇവയുടെ പ്രജനനവും പോപുലേഷനെയും കുറിച്ചുള്ള വിവരങ്ങൾ വളരെ കുറവാണ്.
Godwittകളെ കുറിച്ചുള്ള പഠനങ്ങൾ പ്രാഥമികമായും രണ്ടു ഉദ്ദേശങ്ങളാണു ഉണ്ടായിരുന്നത്.
1) കുഞ്ഞുങ്ങളുടെ ചലനങ്ങൾ, വളർച്ച, അതിജീവനം എന്നിവയെക്കുറിച്ചുള്ള ആദ്യ വിവരങ്ങൾ ശേഖരിക്കൽ
2 ) ആദ്യമായി മൈഗ്രേഷൻ തുടങ്ങുന്ന പ്രായം