ബ്രസീലിയൻ ഫോട്ടോഗ്രാഫറായ സെബാസ്റ്റിയോ സൽഗാഡോയും അദ്ദേഹത്തിന്റെ പത്നിയും നശിപ്പിക്ക പ്പെട്ട വനത്തിനു പകരമായി അവിടം പുതിയൊരു വനത്തെ പുനർ സൃഷ്ടിച്ചിരിക്കുന്നു. ഒരുപാട് വർഷത്തെ പ്രയത്ന ഫലമായ് 2 ദശ ലക്ഷം മരങ്ങളാണ് ഇതിനായി ഇവർ നട്ടു പിടിപ്പിച്ചിരിക്കുന്നത്.
വർഷങ്ങൾക്കു മുൻപ് സെബാസ്റ്റിയോ സൽഗാടോ തന്റെ പത്രപ്രവർത്തനവുമായി ബന്ധപ്പെട്ട് ലോകപര്യടന്നതിനു തുടക്കം കുറിച്ച കാലത്ത് അദ്ദേഹത്തിന്റെ വീട് ഉഷ്ണ മേഖല വന പ്രദേശത്താൽ ചുറ്റപ്പെട്ടതായിരുന്നു. കൂടാതെ നിരവധി വിദേശ സസ്യങ്ങളുടെയും പക്ഷി മൃഗദികളുടെയും ആവാസ കേന്ദ്രവുമായിരുന്നു. തന്റെ ജോലിയുമായി ബന്ധപ്പെട്ട വിദേശ വാസത്തിനു ശേഷം തിരിച്ചെത്തിയ അദ്ദേഹം കണ്ട കാഴ്ച വളരെ ദയനീയമായിരുന്നു. തന്റെ വീടിനോട് ചുറ്റുമുണ്ടായിരുന്ന വനം പൂർണ്ണമായും വെട്ടി നശിപ്പിക്ക പെട്ടിരിക്കുന്നു. ആ ഉഷ്ണ മേഖല വനം ഒരു തരിശു ഭൂമിയായ് മാറിയിരിക്കുന്നു. ഈ കഴ്ച അദ്ദേഹത്തിന്റെ മനസ്സിനെ ആഴത്തിൽ മുറിവേൽപ്പിച്ചു. തന്റെ ജന്മനാടിന്റെ ഈ അവസ്ഥ അദ്ദേഹത്തെ കടുത്ത വിഷാദത്തിൽ കൊണ്ടെത്തിച്ചു.
അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹത്തിന്റെ ഭാര്യ ലേലിയ ഡെലൂയിസ് വനിക് സൽകടോയ്ക്ക് അദ്‌ഭുതകരമായൊരു ആശയം ലഭിച്ചു.” നശിപ്പിക്ക പ്പെട്ട വനത്തെ നമുക്ക് എത്രയും പെട്ടെന്ന് പുനർനിർമ്മിക്കാം” എന്നവർ സെബാസ്റ്റിയോട് പറഞ്ഞു.അങ്ങനെ അവർ ആ ഉദ്യമവുമായ് മുന്നിട്ടിറങ്ങി.
എന്നാൽ അത് അത്ര എളുപ്പമുള്ള ജോലിയൊന്നും ആയിരുന്നില്ല. എന്നിരുന്നാലും, കഠിന പ്രയത്നത്താൽ ക്രമേണ അവരുടെ വീടിനു ചുറ്റുമുള്ള പ്രദേശം വനവൽക്കരിക്കാൻ അവർക്കു സാധിച്ചു. അതോടു കൂടി പക്ഷികളും മൃഗങ്ങളും അവിടേയ്ക്ക് തിരിച്ചു വരികയും അങ്ങനെ ആ പ്രദേശത്തിനും തത്ഫലമായി സെബാസ്റ്റ്യൊക്കും പുതുജീവൻ ലഭിച്ചു. അദ്ദേഹത്തിന്റെ വിഷാദമെല്ലാം മാറുവാനും സന്തോഷകരമായ ജീവിതത്തിലേക്ക് തിരിച്ചു വരാനും ഇത് മൂലം സാധിച്ചു.
ഭൂമിയിൽ ജീവജാലങ്ങളുടെ നിലനിൽപിന് അത്യന്താപേക്ഷിതമായ ഒന്നാണല്ലോ ഓക്സിജൻ, കാർബൺ ഡൈ ഓക്സിടിനെ ഓക്സിജൻ ആക്കി മാറ്റാൻ കഴിയുന്ന ഒരേ ഒരു ജീവി വർഗ്ഗം വൃക്ഷങ്ങളാണ്. അത് കൊണ്ട് തന്നെ വൃക്ഷങ്ങൾ നട്ടു പിടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ ചെയ്താൽ മാത്രമേ മനുഷ്യർക്കും, പക്ഷി മൃഗദികൾക്കും ഈ ഭൂമിയിൽ നിലനിൽപ്പുള്ളു.എന്നും അദ്ദേഹം നമ്മെ ഓർമ്മ പെടുത്തുന്നു.
ഇരുപത് വർഷങ്ങൾക്കിപ്പുറം പഴയ തരിശു ഭൂമി ഇന്ന് ഈ ദമ്പതികളുടെ കഠിന പ്രയത്നത്തിന്റെ ഫലമായ് മനസ്സിലാവാത്തവിധം സസ്യങ്ങളാലും വണ്യജീവികളാലും സമ്പുഷ്ടമായിരിക്കുന്നു.
തങ്ങളുടെ പദ്ധതി വിജയകരമായപ്പോൾ ഇത്തരം പദ്ധതികൾ വിപുലമാക്കുന്നതിന്റെ ഭാഗമായി ഇൻസ്റ്റിട്യൂട്ടോ ടെറ എന്ന സ്ഥാപനം ആരംഭിച്ചു. പ്രകൃതി സ്നേഹികളായ സമാന മനസ്കരെ അവർ ഈ സ്ഥാപനത്തിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നു.
ഈ ദമ്പത്തികൾ പ്രകൃതിയിൽ ഉണ്ടാക്കിയ മാറ്റം നമുക്ക് കാണിച്ചു തരുന്നത് ഒരു വ്യക്തിക്കു പോലും അയാളുടെ പരിശ്രമത്താൽ നിരവധി മാറ്റങ്ങൾ നമ്മുടെ ലോകത്ത് കൊണ്ട് വരാൻ സാധിക്കും എന്നാണ്.പക്ഷെ, ഇന്നുള്ള ശരാശരി ഒരു മനുഷ്യൻ ചിന്തിക്കുന്നത് താൻ അശക്തനും തനിക്കു മാത്രമായി ഒന്നും ചെയ്യാൻ സാധിക്കില്ല എന്നുമാണ്. ഈ ചിന്ത വളരെ അപകടകരമാണെന്ന് സെബാസ്റ്റിയോ ദമ്പതികൾ നമുക്ക് കാണിച്ചു തരുന്നു.
ഈ ലോകത്തുള്ള ഓരോ വ്യക്തിയും ഒരു മരമെങ്കിലും നട്ടുപിടിപ്പിച്ചാൽ തന്നെ കോടിക്കണക്കിനു മരങ്ങൾ ഭൂമിയിൽ നമുക്ക് സംരക്ഷകരായി ഉണ്ടാകും. പക്ഷെ, ഇപ്പോഴും ഭൂരിപക്ഷം ആളുകളും ഇങ്ങനെയുള്ള ഉദ്യമത്തിലേക്ക് എത്തിച്ചേരാത്തത് ഖേദകരമായ ഒരു സത്യമാണ്. അർപ്പണ ബോധമുള്ള ഈ ദമ്പതികളെ പോലെ കുറച്ചു പേർ മാത്രമാണ് ഇത്തരം കാര്യങ്ങളിൽ തല്പരരായി ഇറങ്ങി തിരിച്ചിട്ടുള്ളത്. യഥാർത്ഥത്തിൽ അവർ ചെയ്യുന്ന ഇത്തരം കാര്യങ്ങളുടെ ഗുണഭോക്താക്കൾ നമ്മൾ ഓരോരുത്തരുമാണെന്ന ബോധ്യമെങ്കിലും നമ്മളിൽ ഉണ്ടാകേണ്ടിയിരിക്കുന്നു.