ജീവൻ പണയപ്പെടുത്തി കൊണ്ടുള്ള ശംഖു വേട്ട


വളരെ സഹസികവും അതോടൊപ്പം അപകട സാധ്യത ഉള്ളതു മായൊരു ജോലിയാണിത്. നിരവധി പേരാണ് ഈ ജോലിക്കിടെ മരണ പ്പെട്ടത്.ശംഖുകൾ കാണാൻ വളരെ മനോഹരമാണെങ്കിലും ഇതിനു പുറകിൽ ജീവൻ മരണ പോരാട്ടത്തിന്റെ ഒരു കഥയുണ്ട്.

തമിഴ് നാട്ടിലെ തൂത്തുകുടി യിലെ കടലിൽ നിന്നുമാണ് ഇന്ത്യയിൽ പ്രധാനമായും ശംഖ്‌കൾ എടുക്കുന്നത്. നിരവധി പേരാണ് ഈ കടലോര പ്രദേശത്തു അപകടം പിടിച്ച ഈ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്. യാതൊരു വിധ ആധുനിക സൗകര്യങ്ങളുടെയും പിൻബലമില്ലാതെ യാണിവർ ഈ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്. സാധാരണയായി കടലിന്റെ അഴങ്ങളിലേക്കിറങ്ങുന്നവർ ഉപയോഗിക്കുന്ന തരം ഓക്സിജൻ സിലിണ്ടറുകൾ ഒന്നും ഇവരുടെ പക്കൽ ഇല്ല. അതിനു പകരം ഇവർ ഉപയോഗിക്കുന്നത് ടയറിൽ കാറ്റടിക്കാൻ ഉപയോഗിക്കുന്ന കോമ്പ്രെസ്സറുകൾ ആണ്. യാതൊരു ഗ്യാരന്റിയുമില്ലാത്ത ഇത്തരം കോമ്പ്രെസ്സാറുകൾക്ക് തകരാറുകൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്നതാണ്. കൂടാതെ കുറെ സമയം കടലിനടിയിൽ നിൽക്കുന്നത് മൂലമുണ്ടാകുന്ന വളരെ വലിയ മർദ്ദവും ഈ ജോലിയെ ജീവൻ മരണ പോരാട്ടമാക്കി മാറ്റുന്നു.

പാരമ്പര്യമായി ഈ ജോലി ചെയ്യുന്നവരാണിവരിൽ ഏറെപ്പേരും ഇത്തരക്കാർക്ക് ഇതല്ലാതെ വേറൊരു ജോലിയും അറിയില്ല എന്നത് കൊണ്ടും ഇതിൽ നിന്നും മാന്യമായ വരുമാനം കിട്ടുന്നത് കൊണ്ടും ഇവർ ഈ ജോലിയിൽ തന്നെ തുടരുന്നു. കൂടുതലും യുവാക്കളാണ് ഈ ജോലിയിൽ ഇന്നുള്ളത്.രാവിലെ 7 മാണിയോട് അടുത്താണിവർ ജോലി ക്കായി ഇറങ്ങുന്നത്. മൂന്ന് മണിക്കൂറുകളോളം തുടർച്ചയായി കടലിലിനടിയിൽ ജോലി ചെയ്തതാണിവർ ശംഖ് കണ്ടെത്തുന്നത്. ചില ദിവസങ്ങളിൽ ജോലി പൂർത്തിയാക്കാതെ ശരീരികമായ പല ആസ്വസ്ഥതകൾ കാരണം ചിലർ ബോട്ടിലേക്ക് പെട്ടെന്ന് തന്നെ തിരിച്ചു കേറുകയും പതിവാണ്.

50 രൂപ മുതൽ ലക്ഷങ്ങൾ വരെ യാണ് ശംഖ് കളുടെ വില. ലക്ഷങ്ങൾ വിലവരുന്ന വലംപിരി ശംഖ് ആണിവർ തങ്ങളുടെ ജോലിയിൽ എപ്പോഴും പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത്തരം ശംഖുകൾ അപ്പൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രമേ കിട്ടാറുള്ളു. എന്നിരുന്നാലും ആയിരമോ രണ്ടായിരമോ രൂപ വിലവരുന്ന ശംഖുകൾ പതിവായി കിട്ടുന്നതിനാൽ ഇവർക്ക് ഇതിൽ നിന്നും മാന്യമായ വരുമാനം ലഭിക്കുന്നു.

തങ്ങളുടെ ജോലി പൂർത്തീകരിച്ചു ശംഖുകളുമായ് വൈകുന്നേരത്തോടെ തിരിച്ചെത്തുന്നു. കരയിൽ വച്ചാണ് ശംഖിന്റെ വലിപ്പം, തൂക്കം എന്നിവ അനുസരിച്ചു ഇവയെ തരം തിരിക്കുന്നത്. പ്രധാനമായും കര കൗശല വസ്ത്തുക്കൾ ഉണ്ടാക്കുവാനും വീടുകളിൽ ഐശ്വര്യത്തിന്റെ പ്രതീകമായി സൂക്ഷിച്ചു വയ്ക്കുവാനു മാണ് ഉപയോഗിക്കുന്നത്. ഇവിടെ നിന്നും കൊൽക്കത്ത യിലേക്കാനിവർ പ്രധാനമായും ശംഖുകൾ അയക്കുന്നത്.
എപ്പോഴെങ്കിലും കിട്ടിയേക്കാവുന്ന ഒരു വലംപിരി ശംഖു ഇവരുടെ ജീവിതം തന്നെ മാറ്റി മറിച്ചേക്കാം. ആ ഒരു സ്വാപനവുമായിട്ടായിരിക്കാം ഇവർ മരണ ഭയമില്ലാതെ ഈ ജോലിയിൽ തുടരുന്നത്

Leave a Reply

Your email address will not be published. Required fields are marked *