ഫെനി എന്നാൽ ഗോവൻ ഫെനി ആണല്ലോ നമ്മുടെ മനസ്സിൽ. എന്നാൽ അധികം വൈകാതെ കശുമാങ്ങ വാറ്റിയുള്ള ഫെനി കേരളത്തിലും ലഭ്യമാകും. കണ്ണൂർ ഫെനി എന്ന പേരിലാണിത് ഇറങ്ങാൻ പോകുന്നത്.
പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഉള്ള സഹകരണ സംഘത്തിനു ഫെനി ഉത്പാദിപ്പിക്കുന്നതിനുള്ള അനുമതി ലഭിച്ചിരിക്കുന്നു.കശു മാങ്ങയിൽ നിന്നു ഫെനി ഉത്പാദിപ്പിക്കുന്നതിനു സംസ്ഥാനത്തു ആദ്യമായാണ് ഒരു സഹകരണ സ്ഥാപനത്തിന് അനുമതി ലഭിക്കുന്നത്.ഏതാണ്ട് ഒരു വർഷം മുന്നേ സംസ്ഥാനത്തു നിലവിൽ വന്ന മദ്യ നയമനുസരിച് കുറെ മാറ്റങ്ങൾ ആണുണ്ടായിരിക്കുന്നത്. പഴവർഗ്ഗങ്ങളിൽ നിന്നു വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കുവാനുള്ള തീരുമാനം മന്ത്രി സഭാ യോഗം അംഗീകരിക്കുക ആയിരുന്നു
2019 ൽ തന്നെ പയ്യാവൂർ സഹകരണ സംഘം പദ്ധതിയുടെ രൂപ രേഖ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചെങ്കിലും നിയമകുരുക്ക് മൂലം പദ്ധതി നീണ്ടുപോയി. എന്നാൽ ഇനി അധികം വൈകാതെ തന്നെ ഉത്പാദനം ആരംഭിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. ഫെനി ഉത്പാദനത്തോടെ കശുവണ്ടി കർഷകർക്ക് കശുവണ്ടിയിൽ നിന്നുള്ള ആദയത്തിന് പുറമെ കശുമാങ്ങയിൽ നിന്നും മികച്ച വരുമാനം ഉണ്ടാക്കുവാനും സാധിക്കും.
ഫെനി ഉത്പാദനം നിരവധി പേർക്ക് തൊഴിലിനും അതോടൊപ്പം കർഷകർക്കും, സർക്കാരിനും മികച്ച വരുമാനത്തിനും കാരണമാകുമെന്നാണ് പയ്യാവൂർ സഹകരണ സംഘത്തിന്റെ നിഗമനം. ഏതാണ്ട് 200 രൂപ ചിലവാണ്ഒരു ലിറ്റർ ഫെനിയുടെ ഉത്പാദനഅതിനായി കണക്കാക്കുന്നത്. ബീവറേജ്‌സ് ഔട്ട്ലെറ്റ് വഴി അഞ്ഞൂറ് രൂപയ്ക്ക് വിൽക്കാനാവും എന്നാണ് കണക്കു കൂട്ടൽ. മലയാളികൾക്ക് ഇനി ഫെനി തേടി ഗോവ വരെ പോകേണ്ടതില്ല. വളരെ വൈകാതെ കണ്ണൂർ ഫെനി ബീവറേജ്‌സ് ഔട്ലെറ്റുകളിൽ ലഭ്യമായി തുടങ്ങും.