കോഴിക്കോട് നിന്നും ബഡ്ജറ്റ് ടൂറുമായി KSRTC

കോഴിക്കോട് നിന്നും ആകർഷകമായ ബഡ്ജറ്റ് വിനോദയാത്രകളാണ് KSRTC ഒക്ടോബറിൽ ഒരുക്കിയിരിക്കുന്നത്. വാഗമൺ, മൂന്നാർ, നെല്ലിയാമ്പതി, ഗവി, പെരുവന്നമൂഴി, സൈലന്റ് വാലി, മലമ്പുഴ, വയനാട് എന്നിവിടങ്ങളിലേക്കാണ് യാത്രകൾ. കുറഞ്ഞ ചിലവിൽ സ്വസ്ഥമായൊരു വിനോദയാത്ര ആഗ്രഹിക്കുന്നവർക്ക് KSRTC Budget Tourism cell ഒരുക്കുന്ന ട്രിപ്പുകൾ വളരെ ഉപയോഗപ്രദമാണ്. സഞ്ചാരികളുടെ പ്രതികരണമനുസരിച് KSRTC എല്ലാ മാസവും വിനോദയാത്രകൾ ഒരുക്കാറുണ്ട്.

ഒക്ടോബറിൽ കോഴിക്കോട് നിന്നുള്ള പാക്കേജുകൾ

മൂന്നാർ

രണ്ടു ദിവസം നീണ്ടുനിൽക്കുന്ന യാത്രയാണിത്. ഒക്ടോബർ 6,20,27 എന്നീ തീയതികളിൽ രാവിലെ 7 മണിക്ക് പുറപ്പെടും. മൂന്നാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ എല്ലാം സന്ദർശിക്കും. ടിക്കറ്റ് നിരക്ക് 2220 രൂപ.

നെല്ലിയാമ്പതി

ഒക്ടോബർ 8,15,22,29 തീയതികളിൽ പുലർച്ചെ 4 മണിക്ക് പുറപ്പെടും. ഏകദിന യാത്രയാണിത്.1250 രൂപയാണ് ടിക്കറ്റ് നിരക്ക്.

വാഗമൺ

രണ്ടര ദിവസം നീണ്ടുനിൽക്കുന്ന യാത്രയാണിത്. ഒക്ടോബർ 13,21 തീയതികളിൽ രാത്രി 10 മണിക്ക് യാത്ര പുറപ്പെടും. ട്രക്കിങ്, പൈൻ ഫോറെസ്റ്റ്, അഡ്വന്ച്ചർ പോയിന്റ്, kseb tunnel, കുമളി, കമ്പം, രാമക്കൾമേഡ്,തുടങ്ങിയ പ്രധാന വിനോദ കേന്ദ്രങ്ങളെല്ലാം സന്ദർശിക്കും. ഭക്ഷണം ഉൾപ്പെടെ 4430 രൂപയാണ് ടിക്കറ്റ് നിരക്ക്.

ഗവി

കോഴിക്കോട് നിന്ന് മാസത്തിൽ ഒരു ട്രിപ്പ്‌ മാത്രമേ ഗവിയിലേക്കുള്ളു. രണ്ടു ദിവസത്തെ യാത്രയാണിത്. ഒക്ടോബർ 19നു രാവിലെ 10 മണിക്ക് പുറപ്പെടും. ട്രക്കിങ്, കക്കി ടാം,പരുന്തുപാറ, തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ സന്ദർശിക്കും. ഭക്ഷണം ഉൾപ്പെടെ 3400 രൂപ യാണ് നിരക്ക്.

പെരുവണ്ണമുഴി

ഏക ദിന യാത്രയാണിത് ഒക്ടോബർ 15,23 തീയതികളിൽ രാവിലെ 6മണിക്ക് പുറപ്പെടും. ഭക്ഷണം ഉൾപ്പെടെ 1000 രൂപയാണ്.

സൈലന്റ് വാല്ലി

ഒക്ടോബർ 14,21 തീയതികളിൽ പുലർച്ചെ 4 മണിക്ക് യാത്രപുറപ്പെടും. ഭക്ഷണം ഉൾപ്പെടെ 1580 രൂപ.

വയനാട്

ഒക്ടോബർ 8,14,24,29 തീയതികളിൽ രാവിലെ 6 മണിക്ക് യാത്ര ആരംഭിക്കും. രണ്ടു റൂട്ടുകളിലയാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. കുറുവ ദ്വീപ്, ബാനസുറസാഗർ ഡാം ഉൾപ്പെടുന്ന യാത്രയ്ക്ക് 1100രൂപയും തൊള്ളയിരംകണ്ടി, തുഷാരാഗിരി, പൂക്കോട് എന്നിവ ഉൾപ്പെടുന്ന യാത്രയ്ക്ക് ഭക്ഷണമടക്കം 1200 രൂപയുമാണ്.

മലമ്പുഴ

ഒക്ടോബർ 14നു പുലർച്ചെ 5 മണിക്ക് യാത്ര പുറപ്പെടും. ഏകദിന യാത്ര യാണിത്.720 രൂപയാണ് ടിക്കറ്റ് നിരക്ക്.

കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് KSRTC ബഡ്ജറ്റ് ടൂറിസം സെല്ലുമായി രാവിലെ ഒൻപതു മാണി മുതൽ രാത്രി ഒന്പതുമണിവരെ കോൺടാക്ട് ചെയ്യാവുന്നതാണ്

  • Mob:9544477954
  • Mob:9846100728

Leave a Reply

Your email address will not be published. Required fields are marked *