50 വർഷത്തിലേറെയായി പോത്തു കച്ചവടം നടത്തി വരുന്നവരാണ് എംസി പോത്ത് ഫാം.ഉപ്പയുടെ കാലത്തു തുടങ്ങിയ കച്ചവടം ഇപ്പോൾ നടത്തി വരുന്നത് മക്കളും പേരക്കുട്ടികളും ചേർന്നാണ്.
കേരളത്തിൽ ഏറെ സാധ്യതകൾ ഉള്ള സംരഭമാണ് മാംസാവശ്യത്തിനുള്ള പോത്തുവളർത്തൽ. രുചികരവും മൃദുവും ഉയര്‍ന്ന മാംസ്യ തോതുമുള്ള പോത്തിറച്ചിയില്‍ കൊഴുപ്പും കൊളസ്‌ട്രോളും മാട്ടിറച്ചിയേക്കാള്‍ കുറവാണ്. കട്ടിയുള്ള പേശീ തന്തുക്കളാണ് ഇവയുടെ പ്രത്യേകത.
നല്ലയിനം നാടൻ പോത്തുകളും മുറെ വിഭാഗത്തിൽ പെട്ടവയുമെല്ലാം ഇവരുടെ ഫാമിൽ ഉണ്ട്.മഹാരാഷ്ട്ര, ഒറീസ്സ എന്നിവിടങ്ങളിൽ നിന്നുമാണ് മുറെ വിഭാഗത്തിൽ പെട്ടവയും മറ്റു സങ്കരായിനങ്ങളും കൊണ്ട് വരുന്നത്. പലവിധ സ്ഥലങ്ങൾ സഞ്ചരിച്ചാണ് നല്ലയിനം നാടൻ ഇനങ്ങളെ ഇവർ തിരഞ്ഞെടുത്തു തങ്ങളുടെ ഫാമിലേക്ക് എത്തിക്കുന്നത് . അത് കൊണ്ട് തന്നെ ഏറ്റവും മികച്ചവയെ തങ്ങളുടെ ഫാമിൽ എത്തിക്കുവാൻ ഇവർക്ക് സാധിക്കുന്നു.
ജനസംഖ്യയുടെ വലിയൊരു ശതമാനം മാംസാഹാരപ്രിയരായ കേരളത്തിൽ മാംസോത്പാദനത്തിനായി വാണിജ്യാടിസ്ഥാനത്തിലുള്ള മുറ പോത്ത് വളർത്തൽ സംരംഭങ്ങൾക്ക് മികച്ച സാധ്യതകളാണുള്ളത്. ലഭ്യമായ പരിമിത സൗകര്യങ്ങളിൽ വളർത്താം എന്നതും തീറ്റച്ചിലവ് ഉൾപ്പെടെയുള്ള പരിപാലനചിലവ് കുറവാണെന്നുള്ളതും കാര്യമായ രോഗങ്ങളൊന്നും ഉരുക്കൾക്ക് പിടിപെടില്ലെന്നതും പരിപാലിക്കാൻ വലിയ അധ്വാനഭാരമില്ലെന്നതുമൊക്കെ പോത്ത് വളർത്തലിന്റെ അനുകൂലതകളാണ്. മുടക്കുന്ന പണം അധികം അധ്വാനമോ നഷ്ടസാധ്യതയോ ഇല്ലാതെ രണ്ടും മൂന്നും ഇരട്ടി ആദായമാക്കി മടക്കി നൽകുന്നതും ഉരുക്കൾ വളരും തോറും വരുമാനവും വളരുന്നതുമായ മൃഗസംരക്ഷണസംരംഭമാണ് മുറ പോത്ത് വളർത്തൽ എന്ന് ചുരുക്കം.
ഫാമിൽ എത്തിക്കുന്നവയ്ക്ക് മികച്ച ഭക്ഷണവും മറ്റു പരിപാലനവും അതീവ ശ്രദ്ധയോട് കൂടിയാണ് ഇവർ നൽകുന്നത്. അത് കൊണ്ട് ഈ ഫാമിലെ പോത്തുകൾക്ക് ആവശ്യക്കാരെറെയാണ് തൻമൂലം മികച്ച വിലയും ഇവർക്ക് ലഭിക്കുന്നു.
ബാവ -9847302794
ഹകീം -7356202066
ഇബ്രാഹിം -9947315775