കേരളത്തിൽ മയിലുകളുടെ എണ്ണം ക്രമതീതമായി പെരുകുന്നു. ഏറ്റവും കൂടുതൽ പാലക്കാട്, തൃശൂർ, കാസർഗോഡ് ജില്ലകളിൽ
ദേശീയ പക്ഷിയായ മയിലിന്റെ എണ്ണം വർധിക്കുന്നത് അത്ര നല്ല ലക്ഷണമായല്ല പക്ഷി നിരീക്ഷകർ പോലും കാണുന്നത്. നമ്മുടെ നാട്ടിൽ ഇന്ന് വളരെ സുലഭമായി മയിലിനെ കാണാം. എന്നാൽ പണ്ട് ഒരു അപൂർവ്വ പക്ഷി ആയിരുന്നു മയിൽ. 1933-ൽ പ്രശസ്ത പക്ഷി നിരീക്ഷകനായ സലിം അലി അന്നത്തെ തിരുവിതാംകൂർ-കൊച്ചി പ്രവശ്യയിൽ നടത്തിയ സർവ്വേയിൽ ഒരു മയിലിനെ പോലും കണ്ടെത്തിയതായി വിവരം ഇല്ല.
ഇന്ത്യയിൽ കാണപ്പെടുന്ന മയിലിനെ നീലമയിൽ എന്നാണ് പറയുന്നത്. നമ്മുടെ ദേശീയ പക്ഷി എന്ന നിലയിൽ മയിലിന് പ്രത്യേക നിയമ പരിരക്ഷയുണ്ട്. വന്യജീവി സംരക്ഷണ നിയമത്തിന്റെ ഒന്നാം പട്ടികയിൽ പ്പെടുത്തി സംരക്ഷിക്കപ്പെടുന്ന പക്ഷിയാണ് മയിൽ. അതുകൊണ്ട് തന്നെ മയിലിനെ കൊന്നാൽ 7വർഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാം.
കർഷകരുടെ ശത്രുക്കളയാണ് മയിലിനെ കാണുന്നത്. പലയിടങ്ങളിലും ഇവ കർഷകർക്ക് കാര്യമായ നാശനഷ്ടം ഉണ്ടാക്കാറുണ്ട്. നേൽപ്പാടങ്ങളിൽ കയറി നെല്മണികൾ തിന്നു നശിപ്പിക്കുകയും , മണ്ണിര, ചെറിയ കീടങ്ങൾ, തവള, ഓന്ത്, പാമ്പുകൾ തുടങ്ങിയ കർഷകരുടെ മിത്രങ്ങളെ കൊന്നു തിന്നുകയും ചെയ്യും . ഇത് നാടിന്റെ ജൈവ വ്യവസ്ഥ തന്നെ താറുമാറാക്കും. വരൾച്ചയുടെ ലക്ഷണമയാണ് മയിലിന്റെ സാന്നിധ്യത്തെ കുറിച്ചു പറയപ്പെടുന്നത്