വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിൽ വിസ്മയം തീർത്ത് യുവ ഫോട്ടോഗ്രാഫർ :വിജേഷ് വള്ളിക്കുന്ന്‌

പക്ഷി നിരീക്ഷകൻ, ഫോട്ടോ ഗ്രാഫർ, പ്രകൃതി സ്‌നേഹി എന്നീ നിലകളിൽ പ്രശസ്തനാണ് വിജേഷ് വള്ളിക്കുന്നു. പക്ഷികൾ, വന്യ ജീവികൾ എന്നിവയെ കുറിച്ചുള്ള പല സർവ്വേ കളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്.പ്രശസ്ത പക്ഷി നിരീക്ഷകനും എഴുത്തുകാരനുമായ ഇന്ദുചൂഡൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന കെ കെ നീലകണ്ഠൻ എഴുതിയ ‘കേരളത്തിലെ പക്ഷികൾ’എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പിനു വേണ്ടി ഫോട്ടോഗ്രാഫി ചെയ്തത് വിജേഷ് വള്ളിക്കുന്നു ആണ്.സാഹിത്യം, കല, ഫോട്ടോഗ്രാഫി തുടങ്ങിയ മേഖലകളിലെ പല വീശിഷ്ട വ്യക്തി കളുമായി സുഹൃത്ത് ബദ്ധം പുലർത്തുന്ന വ്യക്തി കൂടിയാണിദ്ദേഹം.

കൗമാര കാലഘട്ടത്തിൽ തന്നെ ഫോട്ടോഗ്രാഫിയോട് വളരെയധികം താല്പര്യം വിജേഷിനു ഉണ്ടായിരുന്നു. ഇത് അദ്ദേഹത്തെ തിരുവനന്തപുരത്തുള്ള സതെൺ ഫിലിം ഇന്സ്ടിട്യൂട്ടിൽ എത്തിച്ചു. അവിടെ നിന്നും ഫോട്ടോഗ്രാഫിയിൽ കോഴ്സ് പാസ്സായ ശേഷം മംഗളം ദിനപത്രത്തിന്റെ കോഴിക്കോട് ബ്യുറോയിൽ ഫോട്ടോ ഗ്രാഫറായി ജോലിയിൽ പ്രവേശിച്ചു.പക്ഷെ,തന്റെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട യാത്രകൾക്കും മറ്റും തടസ്സമായതോടു കൂടി ജോലി ഉപേക്ഷിക്കേണ്ടി വന്നു.

ഈ കാലയളവിൽ തന്നെ വിജേഷ് പല വീശിഷ്ട വ്യക്തികളുടെ ക്യാമ്പുകളിലും ക്ലാസ്സുകളിലും പങ്കെടുക്കുമായിരുന്നു. ഇത്തരം ക്യാമ്പുകൾ അദ്ദേഹത്തെ പ്രകൃതിയുമായി കൂടുതൽ അടുപ്പിച്ചു.പക്ഷികളുടെയും പൂമ്പാറ്റകളുടെയും നിരവധി ഫോട്ടോകൾ ഈ കാലഘടങ്ങളിൽ എടുക്കുക ഉണ്ടായി. എന്നാൽ അതിനെ കുറിച്ചുള്ള കൂടുതൽ പാഠങ്ങളൊന്നും നടത്തിയിരുന്നില്ല.ഇന്ദുചൂടൻ എഴുതിയ ‘കേരളത്തിലെ പക്ഷികൾ ‘ എന്ന പുസ്തകത്തിൽ നിന്നാണ് പക്ഷികളെ കുറിച് കൂടുതലായി മനസ്സിലാക്കുന്നത്. പിന്നീട് ഫോട്ടോസ് എടുക്കുന്നതോടൊപ്പം പക്ഷികളെ കുറിച് കൂടുതൽ പഠനം നടത്തുകയും ചെയ്യുന്നത് പതിവാക്കി.അതോടൊപ്പം ഫോട്ടോ എക്സിബിഷനുകളും നടത്തുക ഉണ്ടായി.അക്കാലത്തു പാലക്കാട്‌ വച്ചു നടന്ന എക്സിബിഷനിടെ ചില വിമർശനങ്ങൾ കേൾക്കുവനിടയായി. പക്ഷികളുടെ മാത്രം പ്രശ്നങ്ങളെ കാണുന്നുള്ളൂ മനുഷ്യരുടെ പ്രശ്നങ്ങൾ കാണുന്നില്ല എന്നതായിരുന്നു ആ വിമർശനം. ഇത് അദ്ദേഹത്തിന്റെ മനസ്സിൽ ആഴത്തിൽ പതിയുക ഉണ്ടായി.

അരുന്ധതി റോയി യുടെ പുസ്തകത്തിൽ നിന്നും മേധാ പഡ്കറെ കുറിച്ചും അവർ നടത്തിയ നർമ്മദാ ബാചാവോ അന്ധോളനെ കുറിച്ചറിയുവാനും ഇടയായി. നർമ്മദാ നദിയിൽ വന്ന അണക്കെട്ട് മൂലം കഷ്ടത അനുഭവിക്കുന്ന ജനങ്ങളെ നേരിൽ കാണണമെന്ന തീരുമാനത്തോടെ ഏതാനും ചില സുഹൃത്തുക്കളോടൊപ്പം നർമ്മദയിലേക്ക് യാത്ര തിരിച്ചു. അവിടെ എത്തിയ അദ്ദേഹം അണക്കെട്ട് വന്നതിന്റെ ഭാഗമായി വീട് ഒഴിയേണ്ടി വന്ന ആദിവാസി സമൂഹത്തോട് നേരിട്ട് സംവദിക്കുവാനും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും ശ്രദ്ധിച്ചു.സുഹൃത്തുക്കളോടൊപ്പം നാട്ടിലേക്ക് തിരിച്ചു പോകാൻ തയ്യാറാവാതെ കുറെ ദിവസം ഈ ജനങ്ങളോടൊപ്പം അവിടെ താമസിക്കുക ഉണ്ടായി. അവിടുത്തെ ജനങ്ങളുടെ കഷ്ടതകൾ വെളിപ്പെടുത്തുന്ന നിരവധി ഫോട്ടോകളുമായാണ് വിജേഷ് അവിടെ നിന്നും തിരിച്ചു വന്നത്.ഈ ഫോട്ടോസുകളുടെ ഒരു എക്സിബിഷനും നടത്തുക ഉണ്ടായി. എന്നാൽ ഇതെല്ലാം മനസ്സിനെ വിഷമിപ്പിക്കുന്ന തരം കഷ്ടതകൾ നിറഞ്ഞ മനുഷ്യരുടെ പടങ്ങൾ ആയിരുന്നു. ഇതിൽ മനം മടുത്ത വിജേഷ് വീണ്ടും തന്റെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.


പക്ഷികളെ കുറിച് വളരെ വിശദമായി അദ്ദേഹം പഠനം നടത്തുന്നത് കോഴിക്കോട് ഉള്ള മലബാർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി ( Malabar Nature History Society)എന്ന സംഘടനയിൽ മെമ്പർഷിപ് എടുക്കുന്നതോടു കൂടിയാണ്.ജാഫർ പാലാട്ട്, സത്യൻ മേപ്പയൂർ, ബിമൽ നാഥ് തുടങ്ങിയ പ്രശസ്തരായ ഒരു പാട് പേർ ഈ സംഘടനയിൽ അംഗങ്ങളായിരുന്നു. ഇവരോടൊപ്പം നിരവധി പക്ഷി സർവേ കളിൽ ഭാഗമാക്കാനുള്ള അവസരം വിജേഷിനു ഉണ്ടായി. ഇത്തരം സർവ്വേ കൾ പക്ഷികളെ കുറിച് നല്ല അവഗാഹം ഉണ്ടാകുവാൻ അദ്ദേഹത്തിനെ സഹായിച്ചു.കൂടാതെ നാട്ടിൽ സാധാരണയായി കാണാത്ത നിരവധി പക്ഷികളെ കാണുവാനും ഫോട്ടോസ് എടുക്കുവാനും സഹായകമായി.പിന്നീടൊരിക്കൽ കേരളത്തിലെ പ്രശസ്ത പക്ഷി നിരീക്ഷകനായ ശശികുമാറും മറ്റു അഞ്ചു പേരും അടങ്ങുന്ന ഒരു ടീമിനോപ്പം ഡോക്ടർ സലിം അലി നടത്തിയ അതെ സ്ഥലങ്ങളിലൂടെ അതെ തീയ്യതിയിൽ യാത്ര ചെയ്തുകൊണ്ടുള്ള സർവ്വേ കളിലും പങ്കെടുക്കുവാൻ സാധിച്ചു. കൂടാതെ കടൽ പക്ഷികളെ കുറിചുള്ള സർവ്വെ (Pelagic survey) കളിലും വിജേഷ് പങ്കെടുത്തിട്ടുണ്ട്.ഇത്തരം പക്ഷി സർവ്വേയ്ക്ക് പുറമെ സന്ദീപ് ദാസ്, രാജ് കുമാർ എന്നിവരോടൊപ്പം തവളകളുടെയും, പാമ്പുകളുടെയും സർവ്വേ കളിലും സന്നിഹിതനായിട്ടുണ്ട്.

ബന്ധിപ്പൂർ വനത്തിൽ വച്ചാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫോട്ടോഗ്രാഫ്സ് എടുക്കപ്പെട്ടിട്ടുള്ള കടുവകളിൽ രണ്ടാം സ്ഥാനത്തുള്ള കടുവയായ ‘പ്രിൻസ് ‘ എന്ന കടുവയുടെ പടം എടുക്കുന്നത്.കബനി, തടോബ, രന്തംബോർ, ഗിർവനം, രാജസ്ഥാനിലെ ജവായ് വില്ലേജ് എന്നിവിടങ്ങളിൽ നിന്നെല്ലാം കടുവ, സിംഹം,പുള്ളിപുലി തുടങ്ങിയ നിവധി വന്യ ജീവികളുടെ പടങ്ങൾ എടുത്തിട്ടുണ്ട്.


തന്നെ ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആക്കി മാറുന്നതിനു കടലുണ്ടി പക്ഷി സങ്കേതം വളരെയധികം സഹായിച്ചിട്ടുണ്ടെന്നു വിജേഷ് പറയുന്നു. ഒരു വള്ളിക്കുന്നു കാരൻ ആയത് കൊണ്ടു തന്നെ ഇവിടേക്ക് എത്തി പ്പെടുക എന്നത് വളരെ എളുപ്പമാണ്. നിരവധി ദേശാടന പക്ഷികളുടെയും മറ്റു ജീവജാലങ്ങളുടെയും ചിത്രങ്ങൾ പകർത്താൻ കടലുണ്ടി പക്ഷി സങ്കേതം വഹിച്ച പങ്ക് വളരെ വലുതായിരുന്നുവെന്നു അദ്ദേഹം സ്മരിക്കുന്നു.ഈയിടെ വിജേഷിനെ തേടി കേരള ലളിത കല അക്കാഡമിയുടെ ഒരു ഫെല്ലോഷിപ്പും എത്തുക ഉണ്ടായി.

യാത്രകളും, ഫോട്ടോഗ്രാഫിയും,വിദ്യാർത്ഥികൾക്ക് വേണ്ടി വൈൽഡ് ലൈഫ് മായി ബന്ധപ്പെട്ട ക്ലാസ്സുകളും മറ്റുമായി ഇന്നും അദ്ദേഹം വളരെ തിരക്കിട്ട ജീവിതവുമായി മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്

More Photos

Leave a Reply

Your email address will not be published. Required fields are marked *