ഉയരങ്ങൾ താണ്ടി കേരളത്തിലെ സ്ത്രീ ബൈക്ക് റൈഡേഴ്സ്: ഇനി ഇത് അവരുടെ കാലം

ഏത് മേഖലകളിലും തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നവരാണ് ഈ കാലഘട്ടത്തിലെ സ്ത്രീകൾ. അതിനായി അവർ വളരെയേറെ പരിശ്രമിക്കുകയും വിജയം കൈവരിക്കും വരെ നില കൊള്ളുകയും ചെയ്യുന്നു. പുതിയ കാര്യങ്ങൾ ചെയ്യാൻ ഉത്സാഹവതികളാണ് അവർ. അതിനാൽ എല്ലാ സ്ത്രീകളും പൊതുവെ കേറി ചെല്ലാൻ മടിക്കുന്ന ഒരു മേഖലയിൽ ഒരു നിശബ്ദ വിപ്ലവത്തിന് ഒരുങ്ങുകയാണ് പുതിയ കാലത്തെ വനിതകൾ-  അതാണ് ബൈക്കിംഗ്.

ഇന്ന് ഒരുപാട് സ്ത്രീകൾ ഈ രംഗത്തേക്ക് കടന്നു വരുന്നതായി നമുക്ക് കാണാം. പരമ്പരാഗത കെട്ടുപാടുകളിൽ നിന്നും മോചനം തേടിയുള്ള സ്ത്രീകളുടെ ബൈക്കിംഗ് പ്രയാണത്തെ കുറിച്ചാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്.

കേരളത്തിലെ സ്ത്രീ ബൈക്ക് സഞ്ചാരികളുടെ ആവിർഭാവം

കേവലം യാത്രാമാർഗ്ഗം എന്നതിലുപരി ബൈക്കിംഗ് ഏറ്റെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ ശ്രദ്ധേയമായ കുതിപ്പിന് കേരളം സാക്ഷ്യം വഹിക്കുന്നു. സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും. ബൈക്കിംഗ് രംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച ശ്രദ്ധേയമായ വനിതാ ബൈക്ക് റൈഡേഴ്‌സിന്റെ കഥകൾ എന്നും മറ്റു സ്ത്രീകൾക്ക് പ്രചോദനമാണ്.

കേരളത്തിലെ ആദ്യത്തെ ബൈക്ക് യാത്രികയായിരുന്ന നാരായണിയും ഒരുപാട് പ്രതിബന്ധങ്ങൾ തരണം ചെയ്താണ് ഈ മേഖലയിലേക്ക് കടന്നു വന്നിട്ടുള്ളത്. 1930കളിൽ ‘ഒരു പെണ്ണ് ബൈക്ക് ഓടിക്കുകയോ? കലിയുഗത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്’ എന്നു പുലമ്പിയ സമൂഹത്തിന്റെ നെഞ്ചിലേക്കാണ് ആലപ്പുഴക്കാരിയായ കളത്തിപറമ്പിൽ രാമൻ നാരായണി ബൈക്ക് ഓടിച്ചു കയറ്റിയത്. തന്റെ ആദ്യ ഭർത്താവ് സമ്മാനമായി നൽകിയ റോയൽ എൻഫീൽഡിൽ ബൈക്ക് റൈഡിങ് പഠിച്ച നാരായണി പിന്നീട് ആരെയും കൂസാക്കാതെ മകനെയും സഹോദരിയെയും വണ്ടിയിൽ സഞ്ചരിക്കാൻ തുടങ്ങി. ആളുകൾ ഇതിനെ കുറ്റപ്പെടുത്തുമ്പോഴും അവ നാരായണിയ ബൈക്ക് യാത്രയോടുള്ള ആവേശത്തെ കത്തിജ്ജ്വലിപ്പിക്കുകയായിരുന്നു ചെയ്തത്.  ഇത്തരം നിരവധി സ്ത്രീകളും കഥകളും നമുക്ക് ചുറ്റും ഉണ്ടായിട്ടുണ്ട്; ഇനിയും ഉണ്ടാവുകയും ചെയ്യും.

അടുത്തിടെ   മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജു വാര്യരും ഒരു റോഡ് ട്രിപ്പ് നടത്തിയിരുന്നു. തമിഴ് നടൻ തല അജിത് നടത്തിയ ഹിമാലയൻ ട്രിപ്പിൾ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടാണ് മഞ്ജു ഇങ്ങനൊരു യാത്ര നടത്തിയത്. അത് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തു.

കൊച്ചിയിൽ നിന്നുള്ള സോണിയ ഗ്രേഷ്യസ്ഉം അകമഴിഞ്ഞ ഒരു ബുള്ളറ്റ് പ്രേമിയാണ്. തന്റെ 14ആം വയസിൽ തുടങ്ങിയ ബുള്ളറ്റ് യാത്രയോടുള്ള പ്രണയം ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയും അതിൽ നിന്നും നിരവധി അംഗങ്ങൾ അടങ്ങിയ ബൈക്ക് ആൻഡ് ബുള്ളറ്റ് ലേഡി റൈഡേഴ്‌സ് എന്നൊരു സോഷ്യൽ മീഡിയ ഗ്രൂപ്പ് ഉണ്ടാവുകയും ചെയ്തു. ഇത്തരം നിരവധി സ്ത്രീകളും കഥകളും നമുക്ക് ചുറ്റും ഉണ്ടായിട്ടുണ്ട്; ഇനിയും ഉണ്ടാവുകയും ചെയ്യും.

ബൈക്ക് റൈഡിങ് ഉണ്ടാക്കിയ സാമൂഹികവും സാംസ്‌കാരികവുമായ മാറ്റങ്ങൾ

ബൈക്ക് റൈഡിങ് എന്നത് പുരുഷന്മാർക്ക് മാത്രം സാധിക്കുന്ന ഒന്നാണ് എന്നായിരുന്നു പണ്ട് കാലം മുതലേ ഉള്ള ചിന്താഗതി. ഇപ്പോഴും കുറെയൊക്കെ അങ്ങനെ തന്നെ ആണ്. ഒരു ബൈക്കിന്റെ പരസ്യം എടുത്താൽ തന്നെ നമുക്കത് മനസ്സിലാവും.

നമ്മുടെ പണ്ടത്തെ സാമൂഹിക ചുറ്റുപാടിൽ മോട്ടോർ സൈക്കിൾ ഒരു സ്ത്രീ ഓടിക്കുന്നത് നെറ്റി ചുളുപ്പിക്കുന്ന ഒരു കാര്യം ആയിരുന്നു. യാഥാസ്ഥിതികമായ ഒരു സമൂഹത്തിൽ സ്ത്രീകൾക്കു മേൽ അടിച്ചേൽപ്പിച്ച സ്റ്റീരിയോടൈപ്പ്  ആയ റോളുകളെ ഇത്തരം മാറ്റങ്ങളിലൂടെ വെല്ലുവിളിക്കുകയും പുനർവചിക്കുകയും ചെയ്യുമ്പോൾ ആ സമൂഹത്തിന്റെ പുരോഗതിയെ അത് കുറിക്കുന്നു.

ഇരുചക്രങ്ങളിലൂടെ ശാക്തീകരണം

രണ്ടു ചക്രങ്ങളിൽ ശാക്തീകരണം നടത്തിയ സ്ത്രീകളുടെ കഥകൾ ഒരുപാടുണ്ട് നമ്മുടെ നാട്ടിൽ. ഇതിൽ മിക്കവരും മോട്ടോർ സൈക്കിൾ യാത്ര മനസ്സുകൊണ്ട് ഇഷ്ടപ്പെട്ടവരും അതിനായി പരിശ്രമം നടത്തിയവരുമാണ്. സമൂഹത്തിന്റെ കുറ്റപ്പെടുത്തലുകളും കളിയാക്കലുകളും  തരണം ചെയ്തു കൊണ്ടാണ് ഇവർ തങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ചിട്ടുള്ളത്. ഷൈനി രാജ്കുമാർ എന്ന വനിതയുടെ കഥയും ഇത്തരത്തിൽ ഉള്ളതാണ്. ബൈക്ക് റൈഡിങ് എന്ന തന്റെ സ്വപ്നം പൂവണിയാൻ ആയി സ്വന്തം ജോലി ഉപേക്ഷിച് മുഴുവൻ ശ്രദ്ധയും അതിലേക്ക് മാറ്റിയ ആളാണ് ഷൈനി. ആ സ്വപ്ന സാക്ഷാടകാരത്തിന്റെ ഭാഗമായാണ് ആയാണ് 2016 ഇൽ അവർ “ഡൗണ്ട്ലെസ് റോയൽ എസ്‌പ്ളൊറേഴ്‌സ്” എന്ന സ്ത്രീകളുടെ ബൈക്ക് റൈഡേഴ്‌സ് ക്ലബ്ബ് ആരംഭിച്ചത്. 20 അംഗങ്ങളിൽ നിന്നും ആരംഭിച്ച ഈ ക്ലബ്ബിൽ ഇന്ന് 250 തിൽ പരം പേർ അംഗങ്ങളായിട്ടുണ്ട്. ഇതിനു കേരളത്തിലെ നിരവധി ജില്ലകളിൽ ട്രെയിനിങ് സെന്റേഴ്സും ഉണ്ട്.

ഹിമാലയത്തിലേക്കുള്ള റോഡ് ട്രിപ്പ് നടത്തിയ ബാങ്ക്‌ ഉദ്യോഗസ്ഥയായ 51 കാരി മിനി അഗസ്റ്റിന്റെ കാര്യവും മറിച്ചല്ല. 1994 മുതൽ ബൈക്ക് ഓടിക്കുന്ന മിനിയുടെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു സാഹസികമായ ഒരു നീണ്ട യാത്ര.അതിനാൽ രണ്ടാമൊന്നു ചിന്തിക്കാതെയാണ് 3 സ്ത്രീകൾ ഉൾപ്പെട്ട 61 യാത്രികർ അടങ്ങിയ  ബൈക്കിംഗ് ടീമിന്റെ കൂടെ ഹിമാലയൻ യാത്ര പോയത്. പ്രായം വെറും അക്കങ്ങൾ മാത്രം, അതിനു സ്വപ്ന സാക്ഷാത്കാരവുമായി യാതൊരു ബന്ധവുമില്ല എന്നു തെളിയിക്കുകയാണ് മിനി അഗസ്സ്റ്റിന്റെ ജീവിതം.

എന്ത് കൊണ്ട് സ്ത്രീകൾ ബൈക്കിങ്ങിലേക്ക് തിരിയുന്നു?

എന്ത് കൊണ്ട് സ്ത്രീകൾ ബൈക്കിങ്ങിലേക്ക് തിരിയുന്നു എന്നത് പ്രസക്തമായ ഒരു ചോദ്യമാണ്. നിരവധി ഘടകങ്ങൾ ഈ പ്രവണത ഉണ്ടാകാൻ കാരണമാകുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട രണ്ടു വസ്തുതകളാണ് പാഷാനും സ്വാതന്ത്ര്യവും. ഇന്നത്തെ കാലഘട്ടത്തിൽ സ്ത്രീകൾ സാമൂഹിക നിയന്ത്രണങ്ങളിൽ നിന്നും വ്യതിചലിച്ചു തങ്ങളുടെ പാഷൻ ആയിട്ടുള്ള ബൈക്കിംഗ് പിന്തുടരുന്നു. വീടിന്റെ 4 ചുമരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടാൻ അവർ ആഗ്രഹിക്കുന്നില്ല. അവർക്ക് ഒറ്റക്ക് ലോകം കാണണം, പുതിയ അനുഭവങ്ങൾ ഉണ്ടാകണം. അതിലൂടെ അവർക്ക് ലഭിക്കുന്നത് പുതിയ കാഴ്ചപ്പാടുകളും അറിവുകളും ആണ്. ഇത് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ജീവിതത്തെ ഏതു രീതിയിലും നേരിടാൻ പാകപ്പെടുത്തുകയും ചെയ്യുന്നു.

വനിതാ ബൈക്ക് റൈഡിങിന്റെ ഭാവി

വനിതാ ബൈക്ക് യാത്രികർ തങ്ങൾക്ക് വേണ്ടി മാത്രമല്ല , മറിച്ചു അവർ ഭാവി തലമുറകൾക്ക് പ്രചോദനമായി മുന്നിൽ നിൽക്കുന്നു. ഇന്ന് സോളോ ട്രിപ്പ്, ഗ്രൂപ്പ് ട്രിപ്പ്, ബൈക്ക് റാലി എന്നിങ്ങനെ നിരവധി യാത്രകളിൽ സ്ത്രീകൾ പങ്കെടുക്കുന്നു. പണ്ട് പുരുഷന്മാരുടെ മാത്രം കുത്തക ആയിരുന്നു ബൈക്ക് റൈഡിങ് യാത്രകളിൽ സ്ത്രീകൾ തങ്ങളുടെ പ്രാതിനിധ്യം ഊട്ടിയുറപ്പിക്കുകയാണ്.  ഇതിന് ആക്കം കൂട്ടാൻ നിരവധി ക്ലബ്ബുകളും, ഇൻസ്റ്റാഗ്രാം ഗ്രൂപ്പുകളും , വനിതാ ബൈക്കു റൈഡിങ് പരിശീലന കേന്ദ്രങ്ങളും നമ്മുടെ നാട്ടിൽ ഉയർന്നു വരുന്നുണ്ട്. പ്രായഭേദമന്യേ ഒരൂപാട്‌ സ്ത്രീകൾ ഇത്തരം കമ്മ്യൂണിറ്റികളിൽ അംഗങ്ങൾ ആയി തങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകുന്നു. ഭാവിയിൽ ബൈക്ക് റൈഡിങ് എന്നത് സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും ചെയ്യുന്ന ഒന്നായി മാറും എന്ന കാര്യത്തിൽ സംശയമില്ല.

ഉപസംഹാരം

കേരളത്തിൽ സ്ത്രീകളുടെ ബൈക്ക് റൈഡിങ് എന്നത് കേവലം ഗതാഗത ആവശ്യത്തിൽ മാത്രം ഒതുങ്ങുന്നതല്ല; മറിച്ചു അത് മറ്റെല്ലാതിനെയും പോലെ സാമൂഹിക ചട്ടക്കൂടിനെ വെല്ലുവിളിക്കുന്ന ശക്തമായ ചുവടുവെപ്പാണ്. ഇത്തരത്തിൽ ബൈക്കിംഗ് കമ്മ്യൂണിറ്റികളിൽ ചേരാൻ കൂടുതൽ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുകയും ബൈക്കിംഗ് സംസ്‌കാരത്തിൽ ഉൾപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതും ചെയ്യുന്നത് ലിംഗപരമായ സ്റ്റീറിയോടൈപ്പുകളെ ഇല്ലാതാക്കാനും  ലിംഗഭേദമില്ലാതെ എല്ലാവർക്കും സ്വതന്ത്രമായ സവാരി ചെയ്യാൻ കഴിയുന്ന സമൂഹമായി കേരളറജി മാറ്റാനും സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *