2024 ലെ ഗിന്നസ് വേൾഡ് റെക്കോർഡ്സ് ദിനം ആഘോഷിക്കാൻ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ത്രീ റുമേസ ഗെൽഗിയും ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീ ജ്യോതി ആംഗെയും ലണ്ടനിൽ ഒത്തുകൂടി.
ഇന്ത്യക്കാരി ആയ ജ്യോതീ കിഷൻജി ആംഗെ യുടെ ഉയരം 68.2 (2ft ) സെന്റീമീറ്ററും റുമേസ ഗെയ്ൽഗിയുടെ ഉയരം 215.16 (7.71ft) സെന്റീമീറ്ററും ആണ് .
മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ജനിച്ച 30കാരി ആയ ജ്യോതിക്ക് 2011-ല്‍ 18-ാം വയസ്സിലാണ് ഗിന്നസ് റെക്കോഡ് ലഭിക്കുന്നത്. ‘പ്രൈമോര്‍ഡിയല്‍ ഡ്വാര്‍ഫിസം’ എന്ന ജനിതക അവസ്ഥ കാരണമാണ് ജ്യോതിയുടെ വളര്‍ച്ച മുരടിച്ചുപോയത്.സിനിമകളിലും ടെലിവിഷന്‍ ഷോകളിലും നിറസാന്നിധ്യമാണ് ജ്യോതിയിന്ന്.30-കാരിയായ ജ്യോതി മിഷന്‍സ്‌കൈ ഇന്ത്യ ഹ്യൂമണ്‍ റൈറ്റ്‌സ് അസോസിയേഷന്റെ ബ്രാന്‍ഡ് അംബാസിഡർ കൂടിയാണ്.
27കാരി ആയ റുമേസ ഗെയ്ൽഗി ഒരു വക്കീലും റിസേർച്ചറും അതിലുപരി ഒരു വെബ് ഡെവലപ്പേർ കൂടിയും ആണ്.അവർക്കു ലോകത്തിലെ ഏറ്റവും വലിയ കൈകൾ, വിരലുകൾ, കാതുകൾ എന്നിവ കൂടാതെ ലോകത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും നീളമുള്ള കൗമാരക്കാരുള്ള ഗിന്നസ് റെക്കോർഡും ലഭിച്ചിട്ടുണ്ട് . തുർക്കിയിലെ കരാബൂക്ക് പ്രവിശ്യയിലാണ് ഗെൽഗി താമസിക്കുന്നത്.